ആവോണ്‍ ദീര്‍ഘദൂര നടത്തം: ആറാം തവണയും റ്റോജോ തോമസ് പങ്കാളിയാകുന്നു
Thursday, June 16, 2016 5:15 AM IST
സാന്‍ഫ്രാന്‍സികോ: നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ സുപരിചിതനും ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക (ഫോമ) വെസ്റ് റിജിയണ്‍ വൈസ് പ്രസിഡന്റും മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക)യുടെ മുന്‍ പ്രസിഡന്റുമായ റ്റോജോ തോമസ്, സ്തനാര്‍ബുദമെന്ന മാരകവിപത്തിനെക്കുറിച്ചുള്ള ബോധവത്കരണപരിപാടികളുടെ ഭാഗമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആവോണ്‍ ഫൌണ്േടഷന്‍ എല്ലാവര്‍ഷവും നടത്താറുള്ള ദീര്‍ഘദൂരനടത്തത്തില്‍ തുടര്‍ച്ചയായ ആറാം തവണയും പങ്കാളിയാവുന്നു.

2009-2011 വര്‍ഷക്കാലം മങ്കയുടെ സാരഥിയായ കാലയളവിലുള്‍പ്പെടെ പ്രവാസി മലയാളികളുടെ വിവിധങ്ങളായ അവശ്യങ്ങള്‍ക്കുവേണ്ടി സമൂഹത്തിന്റെ പലവിധ ശ്രേണികളിലും നാളിതുവരെ ശ്രി. റ്റോജോ നടത്തിയ ഇടപെടലുകള്‍ നിരവധിയാണ്. സാമൂഹിക നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മറ്റു നിരവധി പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും റ്റോജോ തോമസ് തുടച്ചയായി നല്‍കിക്കൊണ്ടിരിക്കുന്ന സഹകരണവും മാര്‍ഗനിര്‍ദേശങ്ങളും എല്ലാ പ്രവാസി മലയാളികള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കും അക്ഷരാര്‍ഥത്തില്‍ പ്രചോദനവും മാതൃകയുമാണ്. ആവോണ്‍ ഫൌണ്േടഷന്റെ പ്രസ്തുത സംരഭത്തിലേക്കുള്ള ധനശേഖരണാര്‍ഥം പ്രവര്‍ത്തിക്കുന്ന വെബ് പേജ് ഇവിടെ ലഭിക്കുന്നതാണ് വു://ലെരൌൃല.മ്ീി39.ീൃഴ/ശെലേ/ടജമഴലടല്ൃലൃ?ുമഴലിമാല=ംമഹസബറീിമശീിേ&ബൃെേകഉ=2484&ബ്യുൃീെഃബരീിശെേൌലികേറ= 6143167&ബൃൈര=യീൌിറഹലളൌിൈറൃമശശിെഴ&ബെൌയൃെര=യളഉസെഎയജളടൃേലമാ