രാജു വി. സക്കറിയ ഫൊക്കാന ട്രസ്റിബോര്‍ഡ് സ്ഥാനാര്‍ഥി
Tuesday, June 14, 2016 8:26 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ
ഫൊക്കാനയുടെ ട്രസ്റി ബോര്‍ഡിലേക്ക് പ്രമുഖ സംഘാടകനും ബിസിനസുകാരനുമായ രാജു വി. സക്കറിയ മത്സരിക്കുന്നു.

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ പ്രസിഡന്റായ രാജു നോര്‍ത്ത് അമേരിക്കയില്‍ അറിയപ്പെടുന്ന മികച്ച സംഘാടകരില്‍ ഒരാളാണ്. മുപ്പത്തിയഞ്ചുവര്‍ഷം മുമ്പ് ന്യൂയോര്‍ക്കിലെത്തിയ അദ്ദേഹം ആരംഭിച്ച മെഡിക്കല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ബിസിനസ് ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന സംരംഭമാണ്.

അമേരിക്കയിലെ വിവിധ മലയാളി സംഘടനകളിലെ സജീവ പ്രവര്‍ത്തകനും സംഘാടകനുമായിരുന്നു രാജു. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്
കൊമേഴ്സിന്റെ വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വെസ്റ് ചെസ്്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി അംഗമായിരുന്ന രാജു ന്യൂയോര്‍ക്ക് റീജണ്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫൊക്കാനയുടെ ട്രസ്റി ബോര്‍ഡിലേക്കു മത്സരിക്കുന്ന രാജു വി. സക്കറിയ എടത്വ സ്വദേശിയാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ഓലിക്കല്‍