എന്‍വൈഎംഎസ്സി സ്മാഷേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്
Saturday, June 11, 2016 3:28 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ളബിന്റെ ഭാഗമായ എന്‍.വൈ സ്മാഷേഴ്സ് ബാഡ്മിന്റണ്‍ ലീഗിന്റെ അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തോടെ സമാപിച്ചു. ഫ്രാങ്ക് പടവന്‍ ഹൈസ്കൂളില്‍ വച്ചു നടന്ന മത്സരങ്ങളില്‍ 21- 19, 21- 20 എന്ന സ്കോറുകള്‍ക്ക് എബി & അജയ് ടീം, അനീഷ് & പ്രതീഷിനെ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.

എന്‍വൈ സ്മാഷേഴ്സിന്റെ ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. എന്‍വൈഎംഎസ്സി പ്രസിഡന്റ് ഈപ്പന്‍ ചാക്കോ സമ്മാനദാനം നിര്‍വഹിച്ചു. ഷിബു & ഷിനോ ടീം മൂന്നാം സ്ഥാനത്തിന് അര്‍ഹരായി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം