അന്ത്യോഖ്യാ വിശ്വാസ സംരക്ഷണസമിതിയുടെ ന്യൂയോര്‍ക്ക് റീജണ്‍ സമിനാര്‍ ജൂണ്‍ 11ന്
Friday, June 10, 2016 6:17 AM IST
ന്യൂയോര്‍ക്ക്: മലങ്കര അതിഭദ്രാസനത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്ത്യോഖ്യ വിശ്വാസസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍, വിശ്വാസവും പാരമ്പര്യങ്ങളും എന്ന വിഷയത്തില്‍ ജൂണ്‍ 11നു (ശനി) സെമിനാര്‍ നടത്തുന്നു.

വൈകുന്നേരം അഞ്ചിന് ഭദ്രാസന സെക്രട്ടറി ഫാ. ഗീവര്‍ഗീസ് ചാലിശേരില്‍, ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ഇടവക വികാരി ഫാ. ജോസഫ് വര്‍ഗീസ്, കാര്‍ട്ടറെറ്റ് സെന്റ് ജോര്‍ജ് ഇടവക വികാരി ഫാ. ജോയല്‍ ജയ്ക്കബ്, ഡീക്കന്‍ വിവേക് അലക്സ് എന്നീ വൈദികര്‍ സെമിനാര്‍ നയിക്കും. ഏഴിനു നടക്കുന്ന സന്ധ്യാപ്രാര്‍ഥനയോടെ സെമിനാര്‍ സമാപിക്കും.

ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഫിലഡല്‍ഫിയ എന്നീ സ്ഥലങ്ങളിലുള്ള ഇടവകാംഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, ന്യൂജേഴ്സിയില്‍ ബര്‍ഗന്‍ഫീല്‍ഡിലുള്ള സെന്റ് മേരീസ് സുറിയാനി പള്ളിയില്‍ അന്ത്യോഖ്യ വിശ്വാസസംരക്ഷണ സമിതിയുടെ ജോയിന്റ് സെക്രട്ടറി ഷെവലിയാര്‍ സി.ജെ. ജോയി, ന്യൂയോര്‍ക്കിലുള്ള പ്രതിനിധികള്‍ ഷെവലിയാര്‍ ബാബു ജയ്ക്കബ്, ഏലിയാസ് ജോര്‍ജ് എന്നിവരാണ് സെമിനാറിനു നേതൃത്വം നല്‍കുന്നത്.

എല്ലാ റീജണിലും ഇതുപോലെയുള്ള ക്ളാസുകള്‍ ആരംഭിക്കുവാനും സത്യവിശ്വാസം കാത്തു സൂക്ഷിക്കുവാനും ഈ സമിതി പ്രതിജ്ഞാബദ്ധമാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം