ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര: നേതാക്കള്‍ മാര്‍ മൂലക്കാട്ടിനെ സന്ദര്‍ശിച്ചു
Thursday, June 2, 2016 5:51 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനും മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസും സംയുക്തമായി സെപ്റ്റംബര്‍ 17 മുതല്‍ 20 വരെ മെല്‍ബണില്‍ നിന്നും താസ്മേനിയായിലേക്ക് നടത്തുന്ന ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നേതാക്കള്‍ കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിനെ സന്ദര്‍ശിച്ചു.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ പ്രഥമ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, പിആര്‍ഒ റെജി പാറയ്ക്കന്‍, മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സജി ഇല്ലിപ്പറമ്പില്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.