ശ്രീനാരായണ മിഷന്‍ മെല്‍ബണ്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു
Wednesday, May 25, 2016 6:00 AM IST
മെല്‍ബണ്‍: ശ്രീനാരായണ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മെല്‍ബണിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായി ക്രേയ്ഗീബേണിലെ പുതിയ ശാഖ മേയ് 29നു (ഞായര്‍) വിപുലമായ പ്രാര്‍ഥന ചടങ്ങുകളോടുകൂടി ആരംഭിക്കും.

നിലവിലെ ഡാന്‍ഡിനോംഗ് പ്രാര്‍ഥനാലയത്തില്‍ എത്തിച്ചേരുവാന്‍ നോര്‍ത്ത്, വെസ്റ് സബര്‍ബുകളിലെ വിശ്വാസികള്‍ക്കുള്ള ബുദ്ധിമുട്ടു പരിഹരിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തന പദ്ധതികളുടെ ആദ്യപടിയാണു കേയ്ഗീ ബേണ്‍ ശാഖ.

വൈകുന്നേരം നാലിന് ക്രേയ്ഗീബേണിലെ 440 ഗ്രാന്‍ഡ് ബൂള്‍വാര്‍ഡിലെ, ന്യൂ ബറി ചൈല്‍ഡ് ആന്‍ഡ് കമ്യൂണിറ്റി സെന്ററില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടു കൂടി ആരംഭിക്കുന്ന പ്രാര്‍ഥനാ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ എല്ലാ അംഗങ്ങളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: സന്തോഷ് കുമാര്‍ 0450964057, അരുണ്‍ ശശിധരന്‍ 0425067500, സതീഷ് പള്ളിയില്‍ 0429690402, വിഷ്ണു കുമാര്‍ 0470 206 090.