അമേരിക്കയിലെ പ്രസിദ്ധരായ ഡോക്ടര്‍മാരില്‍ ന്യൂറോ സര്‍ജന്‍ സജ്ജയ് ഗുപ്തയും
Saturday, May 21, 2016 4:49 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും പ്രസിദ്ധരായ ഡോക്ടര്‍മാരെ കണ്െടത്തുന്നതിനു നടത്തിയ സര്‍വേയില്‍ ഇന്ത്യന്‍ വംശജനും അറ്റ്ലാന്റാ എമറോയ് ക്ളിനിക്കിലെ ന്യുറോ സര്‍ജനുമായ ഡോ. സജ്ജയ് ഗുപ്തക്ക് രണ്ടാം സ്ഥാനം. ട്വിറ്ററിലൂടെ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ 2.03 മില്യണ്‍ അനുയായികളാണ് ഡോ. സജ്ജയ് ഗുപ്തക്കുളളതെന്നു കണ്െടത്തിയിരുന്നു.

ഒന്നാം സ്ഥാനം 3.18 മില്യണ്‍ അനുയായികളുളള ഡോ. ഡ്രുപിന്‍സക്കിക്കും മൂന്നാം സ്ഥാനം 1.03 മില്യണ്‍ അനുയായികളുള്ള ഡോ. ആശ് ആന്‍ഡ്രുവിനുമാണ്.

2006ലെ എമ്മി അവാര്‍ഡ് ജേതാവായ ഡോ. സജ്ജയ് ഗുപ്ത സിഎന്‍എന്‍ മെഡിക്കല്‍ കറസ്പോണ്ടന്റ് കൂടിയാണ്. 2001 മുതലാണ് ഗുപ്ത സിഎന്‍എനില്‍ മെഡിക്കല്‍ കറസ്പോണ്ടന്റായി ചേര്‍ന്നത്. 1997-98 കാലഘട്ടത്തില്‍ പതിനഞ്ചംഗ വൈറ്റ് ഹൌസ് ഡോക്ടര്‍മാരില്‍ ഒരാളായിരുന്നു. 2009ല്‍ ഒബാമ ഭരണകൂടം സര്‍ജന്‍ ജനറല്‍ ഓഫ് യുണൈറ്റഡ് സ്റേറ്റ്സ് എന്ന പദവി വാഗ്ദാനം ചെയ്തുവെങ്കിലും ഡോ. സജ്ജയ് ഗുപ്ത നിരാകരിക്കുകയായിരുന്നു.

ഇന്ത്യയില്‍ നിന്നും 1960ല്‍ അമേരിക്കയില്‍ എത്തിയ മാതാപിതാക്കളായ സുഭാഷ് ഗുപ്ത- ദമയന്തി എന്നിവരുടെ മകനായി 1969ലാണ് ഗുപ്തയുടെ ജനനം. മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബയോ മെഡിക്കല്‍ സയന്‍സില്‍ ബിരുദവും മിഷിഗന്‍ മെഡിക്കല്‍ സ്കൂളില്‍ നിന്നും 1993ല്‍ എംഡിയും കരസ്ഥമാക്കി.

ജേര്‍ണലിസ്റ് എന്ന നിലയില്‍ മെക്കെയിന്‍ ഹെല്‍ത്ത് പ്ളാനിനെക്കുറിച്ചുളള റിപ്പോര്‍ട്ട് ലിബര്‍മാന്റെ വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. 2006 മുതല്‍ 2015 വരെയുളള അമേരിക്കയിലെ ഡോക്ടര്‍മാരെ കുറിച്ചാണ് ട്വിറ്റര്‍ സര്‍വേ സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍