മിസ് ഫോമയ്ക്ക് 2500 ഡോളര്‍ കാഷ് അവാര്‍ഡ്
Monday, May 16, 2016 6:05 AM IST
മയാമി: ഫോമയുടെ അഞ്ചാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ ഒരു മുഖ്യ ഇനമായ മിസ് ഫോമ ബ്യൂട്ടി പേജന്റ് വിജയിക്ക് 2500 ഡോളര്‍ കാഷ് അവാര്‍ഡ് സമ്മാനിക്കുമെന്ന് ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ അറിയിച്ചു.

15 നും 23നും വയസിനിടയിലുള്ള അവിവാഹിതരായ മലയാളി പെണ്‍കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ജൂണ്‍ ആറിനു മുമ്പായി അപേക്ഷയും അനുബന്ധ വിവരങ്ങളും സമര്‍പ്പിക്കേണ്ടതാണ്.

മിസ് ഫോമ പട്ടം നേടുന്ന സുന്ദരിക്ക് മോഡലിംഗിന്റേയും അവതാരകരുടേയും അനവധി അവസരങ്ങള്‍ വന്നുചേരും. ഇതില്‍ അഭിരുചിയുള്ളവര്‍ക്ക് ഒരു വലിയ വേദിയാണു പരിപാടിയിലെ പങ്കാളിത്തംകൊണ്ട് തുറന്നുകിട്ടുക.

നിരവധി തവണ ബ്യൂട്ടി പേജന്റ് മത്സരങ്ങള്‍ക്കു നേതൃത്വം കൊടുത്ത് പ്രാഗല്ഭ്യം തെളിയിച്ച ക്ളാര ജോബാണു പരിപാടിയുടെ ചെയര്‍പേഴ്സണ്‍. ന്യൂയോര്‍ക്ക് വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റായിരുന്ന ക്ളാരയുടെ കൈകളില്‍ പരിപാടിയുടെ വിജയം സുനിശ്ചിതമാണ്.

വിവരങ്ങള്‍ക്ക്: ക്ളാര ജോബ് (ചെയര്‍പേഴ്സണ്‍) 914 636 6288, ഡെയ്സി തോമസ് (കോ-ചെയര്‍) 718 938 5562, ജൂന തോമസ് (കോ-ചെയര്‍) 561 909 7678, രേഖ നായര്‍ (347 885 4886), ഷൈല റോഷിന്‍ 646 262 8105, ജിജി ജോസ് 718 619 7758,

ഷേര്‍ലി ജോണ്‍ 405 821 6352, സില്‍വിയ ഷാജി 917 439 0573, ബെറ്റി ഉമ്മന്‍ 914 523 3593, ംംം.ളീാമമ2016.രീാ

റിപ്പോര്‍ട്ട്: ബിജു തോമസ് പന്തളം