സ്കൂള്‍ സപ്ളെയ്സിനൊപ്പം പെപ്പര്‍ സ്പ്രേയും
Thursday, May 12, 2016 7:00 AM IST
നോര്‍ത്ത് കരോളിന: വിദ്യാലയങ്ങളിലെ പഠന സാമഗ്രികള്‍ വാങ്ങുന്നതോടൊപ്പം ഇനി പെപ്പര്‍ സ്പ്രേയും വാങ്ങണമെന്ന് സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനികള്‍ക്കു നിര്‍ദ്ദേശം നല്‍കി.

ബാത്ത്റൂമിലേക്ക് നുഴഞ്ഞുകയറുന്നവരെ പ്രതിരോധിക്കുന്നതിനാണ് വിദ്യാര്‍ഥിനികള്‍ പെപ്പര്‍ സ്പ്രേ കൈവശം സൂക്ഷിക്കണമെന്നു സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്.

ട്രാന്‍സ് ജന്റര്‍ വിദ്യാര്‍ഥികള്‍ ബാത്ത് റൂമിലേക്ക് പ്രവേശിക്കുന്നത് നോര്‍ത്ത് കരോളിന ഒആ2 നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.

സംസ്ഥാന ഗവര്‍ണര്‍ പാറ്റ് ആന്റി എല്‍ജിബിറ്റി നിയമം സംരക്ഷിക്കപ്പെടുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്െടങ്കിലും കോടതി ഈ വിഷയത്തില്‍ ഇടപെട്ടു അവസാന തീരുമാനം പ്രഖ്യാപിക്കുന്നതുവരെ താത്കാലിക സംരക്ഷണത്തിനാണ് പെപ്പര്‍സ്പ്രേ.

കോളജ് വിദ്യാര്‍ഥികള്‍ക്ക് കണ്‍സീല്‍ഡ് ഗണ്‍ ക്ളാസ് റൂമില്‍ കൊണ്ടുവരുന്നതിന് ഭൂരിപക്ഷം സംസ്ഥാനങ്ങളും അംഗീകാരം നല്‍കി കഴിഞ്ഞിരിക്കെ, പെപ്പര്‍ സ്പ്രേയും കൊണ്ടുവരുന്നതിനുള്ള അനുമതി വിദ്യാഭ്യാസ മേഖലയെ എപ്രകാരം ബാധിക്കും എന്നാണ് കാത്തിരുന്നു കാണേണ്ടത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍