ഒക്ലഹോമ സെന്റ് ജോര്‍ജ് സിറിയക് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ആഘോഷിച്ചു
Tuesday, May 10, 2016 8:23 AM IST
ഒക്ലഹോമ: ബഥനി സെന്റ് ജോര്‍ജ് സിറിയക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന പെരുന്നാള്‍ മേയ് എട്ടിനു ആഘോഷിച്ചു. വിശുദ്ധ മൂന്നില്‍മേല്‍ കുര്‍ബാനക്ക് ഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് നേതൃത്വം നല്‍കി. ഫാ. പ്രദോഷ് മാത്യു (ഡിട്രോയിറ്റ്), ഫാ. എബി ഏബ്രഹാം (ഡാളസ്) എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്നു നടന്ന റാസയില്‍ വിശ്വാസികള്‍ ഭക്തി പൂര്‍വം പങ്കെടുത്തു. ആശീര്‍വാദവും നേര്‍ച്ചവിളമ്പും നടത്തി. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിച്ചത് ജോബിന്‍ മത്തായിയും കുടുംബവും മറ്റു ഇടവകാഗംങ്ങളുമാണ്.

ആറിനു നടന്ന സന്ധ്യാപ്രാര്‍ഥനയ്ക്കു ശേഷം വികാരി ഫാ. ബിനു തോമസും ഏഴിനു സന്ധ്യാപ്രാര്‍ഥനയ്ക്കുശേഷം മുന്‍ വികാരി ഫാ. പ്രദോഷ് മാത്യുവും സുവിശേഷപ്രസംഗം നടത്തി.

ഈ വര്‍ഷത്തെ പെരുന്നാളില്‍ പങ്കെടുത്ത എല്ലാ വിശ്വാസികളായ ഇടവക ജനങ്ങള്‍ക്കും സമീപ ഇടവകളില്‍ നിന്നെത്തിയ അതിഥികള്‍ക്കും വികാരി ഫാ. ബിനു തോമസ് നന്ദി പറഞ്ഞു.

വിവരങ്ങള്‍ക്ക്: 405 314 7958.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം