അഗ്നിയില്‍ ജ്വലിപ്പിക്കാന്‍ മിഷന്‍ ഫയര്‍; വേദിയാകാനൊരുങ്ങി ഒന്‍പത് നഗരങ്ങള്‍
Tuesday, May 10, 2016 4:59 AM IST
ഡാളസ്: ലോകസുവിശേഷവത്ക്കരണത്തില്‍ പങ്കാളികളാകാനും ആത്മീയ ഉണര്‍വ് പ്രാപിക്കാനുമുള്ള സുവര്‍ണാവസരമായി ദൈവാത്മാവ് വെളിപ്പെടുത്തി നല്‍കിയ ശുശ്രൂഷയായ ശാലോം 'മിഷന്‍ ഫയര്‍' അമേരിക്കയിലും യുകെയിലും ഓസ്ട്രേലിയയിലുമായി ഒന്‍പതു വേദികളിലാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ ഏഴ് വേദികളിലും യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഓരോ വേദികളിലുമാണു 'മിഷന്‍ ഫയര്‍' അരങ്ങേറുക.

ലോകപ്രസിദ്ധ സുവിശേഷ പ്രഘോഷകരുടെ നേതൃത്വത്തിലായിരിക്കും ശുശ്രൂഷകള്‍. കൂടാതെ, യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സെഷനുകളും ക്രമീകരിച്ചിട്ടുണ്ട്. 'സെഹിയോന്‍ കെയ്റോസ് യൂത്ത് മിനിസ്ട്രി'യാണ് ഈ ശുശ്രൂഷകള്‍ക്കു നേതൃത്വം വഹിക്കുക.

മോഡസ്റ്റോ (ജൂണ്‍ 10-12) , സാന്‍ അന്റോണിയോ (ജൂണ്‍ 16- 19), ന്യൂയോര്‍ക്ക് (ജൂണ്‍ 24- 26), ലാസ് വേഗസ് (ജൂലൈ 24), ഡാളസ് (ജൂലൈ 8-10), ഫിലാഡല്‍ഫിയ (ജൂലൈ 15- 17), മയാമി (ജൂലൈ 21- 24) എന്നീ നഗരങ്ങളിലാണ് അമേരിക്കയില്‍ 'മിഷന്‍ ഫയര്‍' അരങ്ങേറുന്നത്. മിഡ്വെയ്ല്‍സില്‍ മെയ് 28മുതല്‍ 30വരെയാണു യു.കെയിലെ 'മിഷന്‍ ഫയര്‍'. ഓസ്ട്രേലിയയില്‍ ഡിസംബര്‍ എട്ടുമുതല്‍ 11വരെയാണ് 'മിഷന്‍ ഫയര്‍'. കുടുംബത്തോടൊപ്പവും വ്യക്തിപരമായും ഈ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെമഹീാീൃംഹറ.ീൃഴ/ാശശീിൈളശൃല എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ (215) 366 3031 എന്ന ഫോണ്‍ നമ്പര്‍ വിളിക്കുകയോ ചെയ്യാം.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍