എലിസബത്ത് ചാക്കോ ന്യൂയോര്‍ക്കില്‍ നിര്യാതയായി
Monday, May 2, 2016 5:00 AM IST
ന്യൂയോര്‍ക്ക്: തിരുവല്ല നെടുമ്പ്രം വാണിയപ്പുരയ്ക്കല്‍ ഏബ്രഹാം ഈപ്പന്റെ (റിട്ടയേര്‍ഡ് ഡിവിഷണല്‍ എന്‍ജിനിയര്‍) ഭാര്യ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് എലിസബത്ത് ചാക്കോ (ശാന്തമ്മ ടീച്ചര്‍ - 67) ന്യൂയോര്‍ക്കിലെ സ്റാറ്റന്‍ഐലന്‍ഡില്‍ നിര്യാതയായി. സ്റാറ്റന്‍ഐലന്‍ഡ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകാംഗവും ആദ്ധ്യാമിക മേഖലയിലെ മുന്‍നിര പ്രവര്‍ത്തകയുമായിരുന്നു.

ലിബിനി ജോണ്‍ (അറാശിശൃമശ്േല ഉശൃലരീൃ അിശേഇീമഴൌഹമശീിേ ഡിശ ശി ഡിശ്ലൃശെ്യ ഒീുശമേഹ), ഡോ. എബി ഈപ്പന്‍ (ദോഹ) എന്നിവരാണു മക്കള്‍. ജെന്ന, ജോഷ്വാ എന്നിവര്‍ കൊച്ചുമക്കളാണ്. ജോസഫ് ജോണ്‍ (ബിജു) ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് എന്‍ജിനീയര്‍ പടനിലത്ത് കാര്‍ത്തികപ്പള്ളി, ഡോ. പ്രിന്‍സി എബി (ഡെന്റല്‍ കോളജി പി.ജി സ്റുഡന്റ്, കൂര്‍ഗ്) പത്തനംതുട്ട തക്കക്കാട്ടില്‍ കുടുംബാംഗം എന്നിവര്‍ ജാമാതാക്കളാണ്.


മേയ് മൂന്നാം തീയതി (ചൊവ്വാഴ്ച) വൈകുന്നേരം മൂന്നു മുതല്‍ അഞ്ചു വരേയും, വൈകിട്ട് ആറു മുതല്‍ ഒമ്പതു വരേയും സെന്റ് മേരീസ് ദേവാലയത്തില്‍ പൊതുദര്‍ശനവും ശുശൂഷകളും ഉണ്ടായിരിക്കും. നാലാം തീയതി ബുധനാഴ്ച രാവിലെ ഒമ്പതിനു സംസ്കാരശുശ്രൂഷകളും തുടര്‍ന്ന് ഫെയര്‍വ്യൂ സെമിത്തേരിയില്‍ സംസ്കാരം.

തിരുവല്ല മുളവേലില്‍ പരേതരായ എം.പി ചാക്കോയും, അന്നമ്മ ചാക്കോയുമാണു മാതാപിതാക്കള്‍. കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നിരവധി സ്കൂളുകളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ശാന്തമ്മ ടീച്ചര്‍ ചാത്തങ്കരി ഗവണ്‍മെന്റ് ഹൈസ്കൂളില്‍നിന്ന് പ്രധാനാധ്യാപികയായാണ് വിരമിച്ചത്. മികച്ച അധ്യാപികയ്ക്കുള്ള 2003-ലെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയായി. അധ്യാപകവൃത്തിക്കൊപ്പം സാമൂഹ്യ-സാംസ്കാരിക-അധ്യാത്മിക മേഖലകളില്‍ തിളക്കമാര്‍ന്ന നേതൃത്വം നല്‍കിയ ശാന്തമ്മ ടീച്ചര്‍ മികച്ച അധ്യാപികയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്നു. ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രാസനം തലവടി ഡിസ്ട്രിക്ട് മര്‍ത്തമറിയം സമാജം സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2003-ല്‍ അമേരിക്കയിലേക്കു കുടിയേറിയ ടീച്ചര്‍ സ്റാറ്റന്‍ഐലന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ സജീവ അംഗമായിരുന്നു. മാര്‍ത്തമറിയം വനിതാ സമാജത്തിനും, സണ്‍ഡേ സ്കൂള്‍, വി.ബി.എസ് പ്രവര്‍ത്തനങ്ങള്‍ക്കും ഉജ്വല നേതൃത്വം നല്‍കിയ ഏവരും സ്നേഹത്തോടെ വിളിച്ചിരുന്ന എലിസബത്ത് ടീച്ചര്‍ മലയാളം സ്കൂളിനും ചുക്കാന്‍ പിടിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയി ജോണ്‍ (സെക്രട്ടറി) 718 347 1956), ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (917 854 3818), തോമസ് ജോര്‍ജ് (ഷാജി) 917 355 0830. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം