ഫിലഡല്‍ഫിയയില്‍ പ്രസ് ക്ളബ് നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് സംവാദം ഏപ്രില്‍ 30 ന്
Friday, April 29, 2016 5:06 AM IST
ഫിലഡല്‍ഫിയ: ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരള നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുളള രാഷ്ട്രീയ സംവാദം ഏപ്രില്‍ 30 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകുന്നേരം അഞ്ചു വരെ സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ചര്‍ച്ച് (608 ണലഹവെ ഞഉ, ജവശഹമറലഹളശ്യമ, ജഅ19115) ഓഡിറ്റോറിയത്തില്‍ നടത്തുന്നതാണ്.

ഭരണ തുടര്‍ച്ചയാണോ അതോ ഭരണമാറ്റമാണോ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നാടിന്റെ പുരോഗമനപരമായ ഭാവികാര്യങ്ങളെക്കുറിച്ചുളള ചര്‍ച്ചയും കൂടി ഉള്‍പ്പെടുത്തിയുളള വേദിയായിരിക്കും പൊതുജനങ്ങള്‍ക്കായി ഫിലഡല്‍ഫിയ പ്രസ് ക്ളബ് ചാപ്റ്റര്‍ ഒരുക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഊറ്റം കൊളളുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാര ത്തില്‍ എത്തികഴിയുമ്പോള്‍ കാണിക്കുന്ന മനോമാറ്റം രാഷ്ട്രീയ സൌഹൃദ വേദിയിലൂടെ കീറി മുറിച്ച് പൊതുജനമധ്യത്തില്‍ തുറന്നു കാണിക്കുകയും അതിലും ഉപരി പ്രവാസികളുടെ ഇടയില്‍ നിന്നും നാടിന്റെ പുരോഗമന പരമായ കാര്യങ്ങളെ കുറിച്ചുളള അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചുളള ചര്‍ച്ചകളും നടത്തുന്നതാണ്. ഈ സംവാദത്തില്‍ ദൃശ്യമാധ്യമ മേഖലകളിലെ എല്ലാ പ്രമുഖ ചാനലുകളുടെയും പത്രങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ്. ചാനലുകള്‍ തിരിച്ചുളള ഈ സംവാദത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലഡല്‍ഫിയ ചാപ്റ്റര്‍ ക്ഷണിക്കുന്നു.

ജോബി ജോര്‍ജ് (പ്രസിഡന്റ് 215 470 2400) ജോര്‍ജ് ഓലിക്കല്‍ (സെക്രട്ടറി 215 873 4365) ജീമോന്‍ ജോര്‍ജ് (ട്രഷറര്‍ 267 980 4267) സുധാ കര്‍ത്ത, വിന്‍സെന്റ് ഇമ്മാനുവേല്‍, ജോര്‍ജ് നടവയല്‍, ഏബ്രഹാം മാത്യു, ജിജി കോശി, ജോസ് മാളേക്കല്‍, അരുണ്‍ കോവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് സംവാദത്തിനുളള ക്രമീകരണങ്ങള്‍ നടന്നു വരുന്നതായി അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്