ഇര്‍വിംഗില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാള്‍ മേയ് ആറ്, ഏഴ്, എട്ട് തീയതികളില്‍
Thursday, April 28, 2016 7:07 AM IST
ഡാളസ്: ഡാളസ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍ പിതാവും മാധ്യസ്ഥനുമായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാള്‍ മേയ് ആറ്, ഏഴ്, എട്ട് (വെളളി, ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

മേയ് ഒന്നിനു (ഞായര്‍) കൊടിയേറ്റോടുകൂടി ആരംഭിക്കുന്ന പെരുന്നാളിനു ഫാ. പി.കെ. തോമസ് (കുണ്ടറ) മുഖ്യകാര്‍മികന്‍ ആയിരിക്കും.

ആറിനു (വെളളി) വൈകുന്നേരം 6.30നു സന്ധ്യാ നമസ്കാരവും തുടര്‍ന്നു ആത്മീയ പ്രഭാഷണവും നടക്കും. മേയ് ഏഴിനു (ശനി) രാവിലെ 9.30നു ഡാളസ് ഏരിയ എംജിഒസിഎസ്എമ്മിന്റെ നേതൃത്വത്തിലുളള റിട്രീറ്റ് ഫാ. ക്രിസ്റഫ് മാത്യു നയിക്കും. വൈകുന്നേരം 6.30നു സന്ധ്യാ നമസ്കാരവും ആത്മീയ പ്രഭാഷണവും ഭക്തി നിര്‍ഭരമായ റാസയും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.

എട്ടിനു (ഞായര്‍) രാവിലെ 8.30നു പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബാനയും ധൂപ പ്രാര്‍ഥനയും റാസയും നേര്‍ച്ച വിളമ്പും തുടര്‍ന്നു പെരുന്നാള്‍ സദ്യയോടും കൂടി സമാപിക്കും.

പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിനായി ഇടവക മാനേജിംഗ് കമ്മിറ്റിയും ആത്മീയ സംഘടന പ്രതിനിധികളും ഉള്‍പ്പെടുന്ന വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു. പെരുന്നാളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. തമ്പാന്‍ വര്‍ഗീസ്, സെക്രട്ടറി സന്തോഷ് സ്കറിയ, ട്രഷറര്‍ ബേബി ഉതുപ്പ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം