ബംഗളൂരു മലയാളി ഫോറം സര്‍ഗസൌരഭം
Wednesday, April 27, 2016 5:41 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സര്‍ഗസൌരഭം സാംസ്കാരികോത്സവം അഞ്ചാം പതിപ്പ് മേയ് ഒന്നിനു ജയനഗര്‍ എയ്ത് ബ്ളോക്കിലെ ജെഎസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കും.

തൊഴിലിന്റെ മഹത്വം എന്നതാണ് സര്‍ഗസൌരഭത്തിന്റെ വിഷയം. ഉച്ചകഴിഞ്ഞ് 3.30.ന് പൊതുസമ്മേളനത്തോടെ പരിപാടികള്‍ ആരംഭിക്കും. കസ്റംസ് അസിസ്റന്റ് കമ്മീഷണര്‍ പി. ഗോപകുമാര്‍ ഐആര്‍എസ് മുഖ്യാതിഥിയായിരിക്കും. മാണ്ഡ്യ രൂപതാ വികാരി ജനറാള്‍ റവ.ഡോ. മാത്യു കോയിക്കര സിഎംഐ, എയ്മ ദേശീയ കമ്മിറ്റി സെക്രട്ടറി വിനു തോമസ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും.

പൊതുസമ്മേളനത്തിനു ശേഷം ഫോറം അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഗോള്‍ഡന്‍ വിഷന്‍ മീഡിയ അവതരിപ്പിക്കുന്ന മെഗാഷോയും അരങ്ങേറും.

ഫോറം അംഗത്വ വിതരണവും നിലവിലുള്ള അംഗങ്ങളുടെ അംഗത്വ നവീകരണവും ചടങ്ങില്‍ നടക്കും.

പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സെക്രട്ടറി മധു കലമാനൂര്‍ അറിയിച്ചു. ഫോണ്‍: 8880422456, 9845181132.