ലോകമലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സിനു പുതിയ സാരഥികള്‍
Tuesday, April 26, 2016 6:45 AM IST
ന്യൂജേഴ്സി: ലോകമലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രോവിന്‍സ് 2016-18 ലേക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി തോമസ് മൊട്ടക്കല്‍ (ചെയര്‍മാന്‍), ഡോ. ഗോപിനാഥന്‍ നായര്‍, ഡോ. എലിസബത്ത് മാമന്‍ പ്രസാദ് (വൈസ് ചെയര്‍മാന്‍മാര്‍), തങ്കമണി അരവിന്ദന്‍ (പ്രസിഡന്റ്), സുധീര്‍ നമ്പ്യാര്‍, ഡോ.സോഫി വില്‍സണ്‍ (വൈസ് പ്രസിഡന്റുമാര്‍), പിന്റോ ചാക്കോ (സെക്രട്ടറി), ജിനേഷ് തമ്പി (ജോ. സെക്രട്ടറി), ശോഭ ജേക്കബ് (ട്രഷറര്‍), വിദ്യ കിഷോര്‍ (വുമണ്‍ ഫോറം പ്രസിഡന്റ്), ഷൈനി രാജു (വുമണ്‍ ഫോറം സെക്രട്ടറി),ജോജി തോമസ് (യൂത്ത് ഫോറം പ്രസിഡന്റ്), ആനി ലിബു (പബ്ളിക് റിലേഷന്‍ ഓഫീസര്‍), ഡോ രുഗ്മിണി പദ്മകുമാര്‍ (എക്സിക്യൂട്ടീവ് മെംബര്‍ ചാരിറ്റി പ്രസിഡന്റ്) എന്നിവരേയും അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി ഡോ. ജോര്‍ജ് ജേക്കബ്, അലക്സ് വിളനിലം കോശി, ആന്‍ഡു പാപ്പച്ചന്‍, സോമന്‍ ജോണ്‍ തോമസ്, ഷീല ശ്രീകുമാര്‍, തോമസ് വി.ജേക്കബ്, ജോണ്‍ സക്കറിയ എന്നിവരേയും എക്സിക്യൂട്ടീവ് ചെയര്‍ അംഗങ്ങളായി അനില്‍ പുത്തന്‍ചിറ, അജിത് കുമാര്‍ ഹരിഹരന്‍, ജിനു അലക്സ് എന്നിവരേയും തെരഞ്ഞെടുത്തു.

ന്യൂജേഴ്സിയിലെ എഡിസണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ജനറല്‍ ബോഡിയോഗത്തിനും തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പിനും ശേഷമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സോമന്‍ ജോണ്‍ തോമസ്, ഡോ. ജോര്‍ജ് ജേക്കബ് എന്നിവര്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.

നേരത്തെ പരിപാടികള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് പ്രോഗ്രാം കണ്‍വീനര്‍ ഡോ. രുഗ്മിണി പദ്മകുമാര്‍ സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി പിന്റോ ചാക്കോ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് തങ്കമണി അരവിന്ദന്‍, ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, വൈസ് ചെയര്‍മാന്‍ ഡോ. ഗോപിനാഥന്‍ നായര്‍, ലോക മലയാളി കൌണ്‍സില്‍ സ്ഥാപകനേതാവ് ആന്‍ഡു പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു.

പരിപാടികളുടെ ഭാഗമായി മുന്‍ വര്‍ഷത്തിലെ എല്ലാ ഭാരവാഹികളെ ആദരിച്ചു. ന്യൂജേഴ്സി, ന്യൂയോര്‍ക്ക് ആസ്ഥാനമാക്കിയുള്ള എല്ലാ പ്രമുഖ സംഘടന നേതാക്കളും ചടങ്ങില്‍ സജീവ സാന്നിധ്യം അറിയിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സദ്യയും സംഘാടകര്‍ ഒരുക്കി. അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന മലയാളി സ്ഥാനാര്‍ഥി പീറ്റര്‍ ജേക്കബിന്റെ സാന്നിധ്യം ചടങ്ങിനു മാറ്റു കൂട്ടി. ഫിലിപ്പ് മാരറ്റ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജിനേഷ് തമ്പി