എന്‍ഡോസള്‍ഫാന്‍ സ്നേഹ വീടിനു മെല്‍ബണ്‍ മലയാളികളുടെ കൈത്താങ്ങ്
Wednesday, April 20, 2016 5:12 AM IST
മെല്‍ബണ്‍ : എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി കാസര്‍കോട് പണിയുന്ന സ്നേഹ വീടിനു മെല്‍ബണ്‍ മലയാളികളുടെ എളിയ കൈത്താങ്ങ്. വിക്ടോറിയന്‍ സീനിയര്‍ അസോസിയേഷന്‍, ഇന്ത്യന്‍ മലയാളി മാഗസിനും സംയുക്തമായി സ്വരുപിച്ച 50,000 രൂപ നല്‍കുന്നു.

വിഷം കോരിയൊഴിച്ച കാസര്‍ഗോഡിന്റെ ദുരിത വര്‍ത്തമാനങ്ങളുടെ മണ്ണില്‍ തല വളര്‍ന്നും വികൃതമായ ശരീരത്തോടെയും കുരുന്നുകള്‍ പിറന്നു കൊണ്േടയിരിക്കുന്നു.. ജീവിക്കുന്ന രക്തസാക്ഷികളുടെ ദുരിതത്തിനും അറുതി വരുന്നില്ല ..നമ്മുടെ സഹോദരങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കാസര്‍കോട് പണിയുന്ന സ്നേഹ വീടിനു കൈത്താങ്ങ് എന്ന നിലയിലാണ്. വിക്ടോറിയന്‍ സീനിയര്‍ അസോസിയേഷന്‍ ഇന്ത്യന്‍ മലയാളി മാഗസിന്‍ സംയുക്തമായി 50,000 രൂപ സമാഹരിച്ചത്. മോര്‍ണിംഗ്ടണ്‍ പാര്‍ക്കില്‍ കഴിഞ്ഞ ദിവസം ഒത്തു ചേര്‍ന്ന സീനിയര്‍ അസോസിയേഷന്‍ കൂട്ടായ്മയില്‍ ആന്നു ഈ തീരുമാനം എടുത്തത് . അടുത്തിടെ തലസ്ഥാനത്ത് നടന്ന എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടിണി സമരത്തെ കുറിച്ചും തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ നടപടികളെ കുറിച്ചും ഇന്ത്യന്‍ മലയാളി എഡിറ്റര്‍ തിരുവല്ലം ഭാസി വിശദികരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അസോസിയേഷന്‍ കോര്‍ഡിനെറ്റര്‍ മാരായ എച്ച്. ഡേവിഡ് , സാം ജോസഫ് , മധു നായര്‍ , ജോയി അലക്സാണ്ടര്‍ എന്നിവരും ഹ്രസ്വ സന്ദര്‍ശനത്തിനു മെല്‍ബണില്‍ എത്തിയ അര്‍ജ്ജുന്‍ അവാര്‍ഡ് ജേതാവ് റ്റി.സി യോഹനാന്‍ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍