മെല്‍ബണില്‍ 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' ഏപ്രില്‍ 22, 23, 24, മേയ് ഒന്ന് തീയതികളില്‍
Monday, April 18, 2016 4:54 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളികളുടെ ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടുവാന്‍ സൂപ്പര്‍ഹിറ്റ് മലയാളസിനിമ ജേക്കബിന്റെ സ്വര്‍ഗരാജ്യം പ്രദര്‍ശിപ്പിക്കുന്നു. ടൈറ്റില്‍ കഥാപാത്രമായ ജേക്കബായി രഞ്ജി പണിക്കരും ജേക്കബിന്റെ മകന്‍ ജെറിയായി നിവിന്‍ പോളിയും ചിത്രത്തില്‍ എത്തുന്നു. ഒരു കുടുംബ ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ ജേക്കബിന്റെ സ്വര്‍ഗരാജ്യം തീര്‍ച്ചയായും കുടുംബപ്രേക്ഷകര്‍ക്കു രസിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കുടുംബത്തിനുള്ളിലെ ബന്ധങ്ങളുടെ തീവ്രതയും ഒരു പ്രതിസന്ധിയെ നേരിടാന്‍ ഒരു കുടുംബം ഒന്നിച്ചു നില്‍ക്കുന്നതിലെ സൌന്ദര്യവും ചിത്രത്തില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

ഏപ്രില്‍ 22നു (വെള്ളി) രാത്രി എട്ടിന് മെല്‍ബണ്‍ സൌത്ത് ബാങ്ക് ബാക്ക് ലോട്ട് സ്റുഡിയോസിലും 23നു (ശനി) 11മാ,2ുാ,5:30ുാ,9ുാ ക്ളേയ്ടന്‍ മൊണാഷ് യൂണിയന്‍ സിനിമാസിലും 24നു (ഞായര്‍) വൈകുന്നേരം ആറിനു മെല്‍ബണ്‍ സൌത്ത് ബാങ്ക് ബാക്ക് ലോട്ട് സ്റുഡിയോസിലും മേയ് ഒന്നിനു (ഞായര്‍) വൈകുന്നേരം 6.30നു എപ്പിംഗ് റീഡിംഗ് സിനിമാസിലുമാണു പ്രദര്‍ശനം.

ഡ്രീംലാബ്സ് എന്റര്‍ടെയ്ന്‍മെന്റ് ഇഫോര്‍ ഇവന്റ്സ്, ട്രൈ കളര്‍ എന്റര്‍ടൈന്‍മെന്റ് ആണു ചിത്രം മെല്‍ബണില്‍ എത്തിക്കുന്നത്.

ടിക്കറ്റുകള്‍ക്ക്: 0404432553, 0449147396, 0403153292, 0433222440, 0413788490.

ഓണ്‍ലൈന്‍ ബുക്കിംഗ്: ംംം.ൃ്യയീീസശിഴ.രീാ/ഘഇഞഎ.