മിസിസിപ്പി സംസ്ഥാനത്ത് പള്ളിക്കകത്തും തോക്കു കൊണ്ടുവരുന്നതിനു അനുമതി
Saturday, April 16, 2016 5:00 AM IST
മിസിസിപ്പി: മിസിസിപ്പി സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വരുന്നവര്‍ക്ക് സ്വയം രക്ഷയ്ക്ക് ഇനി മുതല്‍ തോക്ക് കൈവശം വയ്ക്കുന്നതിന് അനുമതി നല്‍കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഫില്‍ ബ്രയന്റ് ഏപ്രില്‍ 15നു ഒപ്പു വച്ചു.

വിശ്വാസികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതാണ് ചര്‍ച്ച് പ്രൊട്ടക്ഷന്‍ ആക്ട്. തോക്കു കൈവശം സൂക്ഷിക്കുന്നവര്‍ക്ക് നിയമ സംരക്ഷണം ഈ ബില്‍ ഉറപ്പുനല്‍കുന്നു.

ഗണ്‍ പെര്‍മിറ്റ് ഇല്ലാത്തവര്‍ക്കുപോലും തോക്ക് കൈവശം വയ്ക്കുന്നതിന് അനുമതി നല്‍കുന്ന അമേരിക്കയിലെ ഒമ്പതാമത്തെ സംസ്ഥാനമാണ് മിസിസിപ്പി എന്ന് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ വക്താവ് എമി ഹണ്ടര്‍ പറഞ്ഞു.

അതേസമയം അക്രമവാസനയുള്ളവരുടെ കൈകളില്‍ ആയുധം എത്തിയിട്ടുണ്േടാ എന്നു പരിശോധിക്കുന്നതിനുള്ള സ്റേറ്റ് ലൈസന്‍സിംഗ് സിസ്റത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് പുതിയ ബില്ലെന്ന് മിസിസിപ്പി അസോസിയേഷന്‍ പോലീസ് ചീഫ് അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍