ഗാമ സാമൂഹ്യ ബോധവത്കരണ സെമിനാര്‍ ഏപ്രില്‍ 16ന്
Friday, April 15, 2016 5:26 AM IST
അറ്റ്ലാന്റ: ഗ്രേറ്റര്‍ അറ്റ്ലാന്റ മലയാളി അസോസിയേഷന്‍ (ഗാമ) സാമൂഹ്യ പ്രതിബദ്ധത ഉള്ള വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബോധവത്കരണ സെമിനാറുകള്‍ ഏപ്രില്‍ 16നു (ശനി) അറ്റ്ലാന്റ ജോണ്‍സ് ക്രീക് ലൈബ്രറിയില്‍ നടക്കും.

അത്യാഹിത സമയത്ത് നല്‍കുന്ന കൃത്രിമ ശ്വാസോഛ്വാസം (സിപിആര്‍) കൊടുക്കേണ്ട രീതി, ഗാര്‍ഹിക പീഡന പ്രതിരോധന മാര്‍ഗങ്ങള്‍, സ്വയം പ്രതിരോധന പരിശീലനം, യുവാക്കള്‍ക്കിടയില്‍ ഉള്ള ഡ്രഗ് അബ്യൂസ് എന്നീ വിഷയങ്ങളെകുറിച്ച് അതതു മേഖലയില്‍ പ്രവര്‍ത്തനപരിചയമുള്ള പ്രഗല്ഭര്‍ ക്ളാസുകള്‍ നയിക്കും.

ഗാമ മെംബേഴ്സിനു സൌജന്യമായും മറ്റുള്ളവര്‍ അഞ്ചു ഡോളര്‍ നല്‍കിയും സെമിനാറില്‍ പങ്കെടുക്കാവുന്നതാണെന്ന് പ്രസിഡന്റ് പ്രകാശ് ജോസഫ് അറിയിച്ചു.

റിപ്പോര്‍ട്ട്: സേതു നായര്‍