മില്‍പാര്‍ക്ക് പള്ളിയില്‍ അന്തോണീസിന്റെ നൊവേന ഏപ്രില്‍ 19 മുതല്‍
Monday, April 11, 2016 6:06 AM IST
മെല്‍ബണ്‍: അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനും അദ്ഭുതപ്രവര്‍ത്തകനുമായ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ 24നു (വെള്ളി) മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ദേവാലയത്തില്‍ ആഘോഷിക്കുന്നു.

തിരുനാളിനൊരുക്കമായുള്ള നവനാള്‍ നൊവേനയും ദിവ്യബലിയും ജപമാലയും ഏപ്രില്‍ 19 മുതല്‍ എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 6.30 മുതല്‍ നടക്കും. ഒമ്പതു ചൊവ്വാഴ്ചകളിലെയും നൊവേനയിലും തിരുക്കര്‍മങ്ങളിലും ജൂണ്‍ 24-ാം തീയതിയിലെ തിരുനാളിലും പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥം അപേക്ഷിച്ച് അനുഗ്രഹിതരാകുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി അസിസ്റന്റ് വികാരി ഫാ. ജോര്‍ജ് ഫെലിഷ്യസ് അറിയിച്ചു.

വിലാസം: 290 ചൈല്‍ഡ്സ് റോഡ്, മില്‍പാര്‍ക്ക്.

റിപ്പോര്‍ട്ട്: പോള്‍ മേനാച്ചേരി