'കലി' മെല്‍ബണ്‍ മൊണാഷില്‍ ഏപ്രില്‍ 16ന്
Saturday, April 9, 2016 5:45 AM IST
മെല്‍ബണ്‍: മലയാളികളുടെ വിഷു ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുവാന്‍ ഏപ്രില്‍ 16നു (ശനി) മൊണാഷ് യൂണിയന്‍ സിനിമാസില്‍ സൂപ്പര്‍ ഹിറ്റ് മലയാള സിനിമ 'കലി' പ്രദര്‍ശിപ്പിക്കുന്നു. 1.30ുാ, 7.00ുാ, 9.30ുാ എന്നിങ്ങനെ മൂന്നു പ്രദര്‍ശനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

തമാശകളും ആക്ഷനും സസ്പെന്‍സും ഒക്കെ കൂടി ചേര്‍ത്തിണക്കിയ ഒരു ചിത്രമാണ് കലി. തൊട്ടതിനും പിടിച്ചതിനും കടിച്ചു കീറാന്‍ വരും പോലെ പെരുമാറുന്ന മുന്‍കോപിയായ സിദ്ധാര്‍ഥ് എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ സല്‍മാനും നായികയായി പ്രേമത്തിലൂടെ മലയാളി മനസില്‍ ചേക്കേറിയ സായി പല്ലവി 'അഞ്ജലി' എന്ന കഥാപാത്രത്തേയും അവതരിപ്പിക്കുന്നു.

ഡ്രീംലാബ്സ് എന്റര്‍ടൈന്‍മെന്റ് ഇ ഫോര്‍ ഇവന്റ്സ്, ട്രൈകളര്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം മൊണാഷ് യൂണിയന്‍ സിനിമാസില്‍ എത്തിക്കുന്നത്.

ടിക്കറ്റുകള്‍ക്ക്: 0403153292, 0404432553, 0449147396, 0433222440, 0413788490. ഓണ്‍ലൈന്‍ ബുക്കിംഗ്: ംംം.ൃ്യയീീസശിഴ.രീാ/ഗതഘഡ.