ക്നാനായ കാത്തലിക് യൂത്ത് ലീഗ് വിനോദയാത്ര സംഘടിപ്പിച്ചു
Saturday, April 9, 2016 5:44 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ പോഷക സംഘടനയായ കെസിവൈഎല്‍ അംഗങ്ങള്‍ക്കുവേണ്ടി വിനോദയാത്ര സംഘടിപ്പിച്ചു.

മെല്‍ബണിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിലേക്ക് നടത്തിയ വിനോദയാത്രക്ക് യൂത്ത് ലീഗിന്റെ ഭാരവാഹികളായ ജോയല്‍ ജോസഫ്, ആഷ്ന ഷാജന്‍, ജോയല്‍ ജിജിമോന്‍, സെന്‍സില്‍ ഡൊമിനിക്, മെല്‍വി സജി, ഷാരോണ്‍ ജോജി, അലക്സ് ആന്റണി, ജോ ഫിലിപ്പ് എന്നിവരും കെസിവൈഎലിന്റെ ഓഷ്യാന ചാപ്ളെയിന്‍ ഫാ. തോമസ് കൂമ്പുക്കലും നേതൃത്വം നല്‍കും.

അവധിക്കാലത്ത് നടത്തിയ വിനോദയാത്ര യുവതിയുവാക്കള്‍ക്ക് ഹൃദ്യമായ അനുഭവമായിരുന്നു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍