പുലരി വിക്ടോറിയ 'സ്റേജ് ഷോ 2016' മാര്‍ച്ച് 19ന്
Saturday, March 12, 2016 5:15 AM IST
മെല്‍ബണ്‍: പ്രമുഖ കല സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പുലരി വിക്ടോറിയ വാര്‍ഷികാഘോഷം നടത്തുന്നു. മാര്‍ച്ച് 19നു (ശനി) സ്പ്രിംഗ് വേല്‍ കമ്യൂണിറ്റി ഹാളില്‍ വൈകുന്നേരം ആറു മുതല്‍ രാത്രി 10 വരെ ആണ് ആഘോഷ പരിപാടികള്‍.

മെല്‍ബണിലെ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ തങ്ങളുടേതായ വ്യക്തിത്വവും പ്രാഗത്ഭ്യവും തെളിയിച്ച ഒരു സംഘടനയാണ് പുലരി വിക്ടോറിയ. കേരളത്തിലെയും ഓസ്ട്രലിയായിലെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മെല്‍ബണിലെ കലാ കായിക സാംസ്കാരിക പ്രവര്‍ത്തനങ്ങളും പുലരി വിക്ടോറിയയുടെ സാമൂഹ്യ പ്രതിബദ്ധതയും സംഘടനാ പാടവവും വിളിച്ചോതുന്നവയാണ്. പുലരി വര്‍ഷാവര്‍ഷം നടത്തി വരുന്ന സ്റേജ് ഷോയുടെ ജനപ്രീതിയും പരിപാടികളുടെ ഉന്നത നിലവാരവും അതിനൊരുദാഹരണം മാത്രം. പരിപാടിയില്‍ നിന്നുള്ള ലാഭവും പുലരി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കും എന്നതിനാല്‍ കാണികള്‍ക്ക് പുലരിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനുള്ള സുവര്‍ണാവസരം കൂടിയാണിത്. പുലരി വാര്‍ഷിക വരിക്കാര്‍ക്ക് പത്തു ഡോളറും അല്ലാത്തവര്‍ക്ക് 12 ഡോളറുമാണ് ടിക്കറ്റ് നിരക്ക്.

ആഘോഷ പരിപാടികള്‍ വിജയമാക്കാന്‍ പുലരി വിക്ടോറിയ ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: പ്രദീപ് മയോത്ത് 0402362410, വിജു കുമാര്‍ 0432719103, സന്തോഷ് ബാലകൃഷ്ണന്‍ 0438063966, ബിജോയ് കുര്യന്‍ 0401522895.