ഓവര്‍ഡോസ് മരുന്നു കഴിച്ച് മൂന്നു രോഗികള്‍ മരിച്ച സംഭവം: വനിതാ ഡോക്ടര്‍ക്ക് 30 വര്‍ഷം തടവ്
Saturday, February 6, 2016 5:36 AM IST
ലോസ്ആഞ്ചലസ്: ഓവര്‍ഡോസ് മരുന്നുകള്‍ കഴിച്ചതിനെ തുടര്‍ന്നു മൂന്നു രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാരിയാണെന്നു കണ്െടത്തിയ റോലാന്റ് ഹൈറ്റ്സ് ക്ളിനിക്ക് ഉടമ വനിതാ ഡോക്ടര്‍ക്ക് മുപ്പതു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.

കഴിഞ്ഞ വര്‍ഷാവസാനം ലോസ്ആഞ്ചലസ് ജൂറി വു നുഗിയാന്‍ (28), സ്റീവന്‍ ഓഗല്‍ (25), ജോയ് റൊവേറ (21) എന്നിവരുടെ മരണത്തിനു വനിതാ ഡോക്ടര്‍ ഹിസ് യിഗ് സെങ്ങ് ഉത്തരവാദിയാണെന്നു കോടതി കണ്െടത്തിയിരുന്നു. നിയമവിരുദ്ധമായ മരുന്നുകള്‍ക്ക് കുറിപ്പുകള്‍ നല്‍കിയ പന്ത്രണ്ടു കേസുകള്‍ ഡോക്ടര്‍ക്കെതിരേ ജൂറി കണ്െടത്തിയിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍