പി.സി. മാത്യു നിര്യാതനായി
Saturday, February 6, 2016 5:34 AM IST
ഫോര്‍ട്ട് മയേഴ്സ്: തിരുവല്ല മഞ്ഞാടി മിനി കോട്ടജില്‍ മാത്യു പുലിയപ്പാറ ചാക്കോ (75) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടിനു മീന്തലക്കര കറ്റോട്ട് സെന്റ് സ്ടീഫന്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍. ദീര്‍ഘകാലം മിലിട്ടറി ഉദ്യോഗസ്ഥനായി സേവനമനുഷ്ടിച്ചശേഷം ഫോര്‍ട്ട് മയേഴ്സില്‍ മകളോടും കുടുംബത്തോടുമോപ്പം വിശ്രമജീവിതം നയിക്കയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച മുന്‍പാണ് ഇവര്‍ നാട്ടിലേക്ക് പോയത്.

ആനി മാത്യു ആണു ഭാര്യ. മകള്‍: മിനി മാത്യു (ഫോര്‍ട്ട് മയേഴ്സ്, യുഎസ്എ). മരുമകന്‍ : ജോജി വര്‍ഗീസ് (ഫോര്‍ട്ട് മയേഴ്സ്, യുഎസ്എ). കൊച്ചുമക്കള്‍: ജഫ്രിന്‍, ജത്തിന്‍, ജറിന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോജി വര്‍ഗീസ്: 239 898 2034.

റിപ്പോര്‍ട്ട്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം