റൈച്ചലാമ്മ ജോര്‍ജ് നിര്യാതയായി
Friday, February 5, 2016 8:01 AM IST
ഹൂസ്റണ്‍: പത്തനംതിട്ട നന്നുവുക്കാട് കരമുണ്ടക്കല്‍ പരേതനായ ജോര്‍ജ് വര്‍ഗീസിന്റെ ഭാര്യ റൈച്ചലാമ്മ ജോര്‍ജ് (92) നിര്യാതയായി.

സംസ്കാര ശുശ്രൂഷകള്‍ യൂഹാനോന്‍ മാര്‍ കിസോസ്റത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഫെബ്രുവരി എട്ടിനു (തിങ്കള്‍) രണ്ടിനു നന്നുവക്കാട് സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയില്‍.

മക്കള്‍: ലൈസാമ്മ ഏബ്രഹാം (ഹൂസ്റണ്‍), തോമസ് ജോര്‍ജ് (ഹൂസ്റണ്‍), ജൈസാമ്മ വര്‍ഗീസ് (പത്തനംതിട്ട).

വിവരങ്ങള്‍ക്ക്: തോമസ് ജോര്‍ജ് (രാജു) 832 886 0179

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ