ഡാളസ്: നോര്‍ത്ത് ടെക്സസിലെ സാമൂഹ്യ,സാംസ്കാരിക സംഘടനയായ ഡാളസ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം.
പുതിയ ഭാരവാഹികളായി ബിനോയി സെബാസ്റ്യന്‍ (പ്രസിഡന്റ്), സാം മത്തായി (സെക്രട്ടറി), സാം കെ. ജേക്കബ് (ട്രഷറര്‍), രവികുമാര്‍ (മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു.
ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനും നാഷണല്‍ കമ്മിറ്റിയംഗവുമായ രാജു ചാമത്തില്‍ ചെയര്‍മാനും ബിജു തോമസ്, തൊമ്മച്ചന് മുകളേല്‍ എന്നിവര്‍ അംഗങ്ങളുമായി ട്രസ്റ് ബോര്‍ഡ് പുനസംഘടിപ്പിച്ചു.
ഇര്‍വിംഗ് കിംഗ്ലി ഹാളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനകളെ സഹകരിപ്പിച്ചുള്ള സാഹിത്യസാംസ്കാരിക സമ്മേളനങ്ങള്‍, ദൃശ്യ,മാധ്യമ സെമിനാറുകള്‍, ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത മലയാളികള്‍ക്കായി നടത്തപ്പെടുന്ന മെഡിക്കല്‍ ക്യാമ്പുകള്‍, രക്തദാനക്യാമ്പുകള്‍, യുവജനങ്ങളുടെ നേതൃത്വത്തിലുള്ള കലാകായികമേളകള്‍, സാഹിത്യ മത്സരങ്ങള്‍, സാഹിത്യസംവാദങ്ങള്‍, ഏകദിന ക്യാമ്പുകള്‍ തുടങ്ങിയവ ബന്ധപ്പെട്ടവരുമായി ആലോചിച്ചു നടത്തുമെന്ന് പ്രസിഡന്റ് ബിനോയി സെബാസ്റ്യന്‍ പറഞ്ഞു.
കഴിഞ്ഞ കാലങ്ങളില്‍ അമേരിക്കയിലെ ഭാഷാ, സാഹിത്യ, മാധ്യമ, സാംസ്കാരിക, കലാ രംഗങ്ങളുടെ വളര്‍ച്ചയ്ക്കായി സദ്സംഭാവനകള്‍ നല്കിയ വ്യക്തികളെ ആദരിക്കും. ഒപ്പം ദേശീയ സംഘടനയായ ഫോമയുടെ അംഗസംഘടനയായി പ്രവര്‍ത്തിക്കുമെന്നും ബിനോയ് സെബാസ്റ്യന്‍ പറഞ്ഞു.