ഐഎന്‍എഐ ഹോളിഡേ ആഘോഷിച്ചു
Saturday, January 30, 2016 11:05 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളി ഹാളില്‍ ഹോളിഡേ ആഘോഷിച്ചു.

ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ച് പ്രസിഡന്റ് ഫാ. ഡാനിയേല്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഐഎന്‍എഐ പ്രസിഡന്റ് മേഴ്സി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷകനായിരുന്ന ഡോ. റോയി തോമസ് നഴ്സിംഗ് ജോലിയുടെ മഹത്വവും മാഹാത്മ്യവും പങ്കുവച്ചു. തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറി. ചടങ്ങില്‍ എല്‍സ-ടോമി മേത്തിപ്പാറയേയും ഡോ. അജിമോള്‍-ജയിംസ് പുത്തന്‍പുരയേയും അനുമോദിച്ചു.

സെക്രട്ടറി ജൂബി വള്ളിക്കളം, ടിന്റു തോമസ്, അനു സിറിയക്ക്, ഡോ. സിമി ജോസഫ്, മേരി റജീന സേവ്യര്‍, സോഫി ലൂക്കോസ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം