കടലില്‍വീണ് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു
Friday, January 29, 2016 8:38 AM IST
കലിഫോര്‍ണിയ: സാന്റാ അന്നാ യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയ വിദ്യാര്‍ഥിനി ഷെറീനിന്റെ (19) മൃതദ്ദേഹം ജനുവരി 26ന് ഡാവന്‍പോര്‍ട്ട് ബോണി ഡൂണ്‍ ബീച്ചിനു സമീപം കരയ്ക്കടിഞ്ഞു.

ജനുവരി 19ന് രണ്ടു കൂട്ടികാരികളുമൊത്താണു പാക്കിസ്ഥാന്‍ വംശജയായ വിദ്യാര്‍ഥിനി ഷെറീന്‍ അഫ്സാന്‍ ബീച്ചിനു സമീപമുള്ള മലമുകളിലേക്ക് യാത്രയായത്. സമീപമുള്ള പാറയുടെ മുകളില്‍ കയറുന്നതിനിടെ സമുദ്രത്തില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ തിരമാലകളില്‍പ്പെട്ട് ഷെറീന്‍ ഉള്‍പ്പെടെ മൂന്നുപേരും കടലില്‍ വീഴുകയായിരുന്നു. ഒരു പെണ്‍കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടപ്പോള്‍ ഷെറീനേയും നൂര്‍സിയായേയും രക്ഷിക്കാനായില്ല. കോസ്റ് ഗാര്‍ഡും പോലീസും പരിശോധന നടത്തിയെങ്കിലും ഇതുവരെയും കണ്െടത്താനായില്ല. കാണാതായ നൂര്‍സിയായ്ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

മൂന്നുപേരും കലിഫോര്‍ണിയ യൂണിവേഴ്സിറ്റി മുസ്ലിം സ്റുഡന്റ് അസോസിയേഷന്‍ അംഗങ്ങളായിരുന്നു.

യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് വൈസ് ചാന്‍സലര്‍ അലിസന്‍ ഗാലൊവെ ഷെറീന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍