എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി) നിര്യാതനായി
Friday, January 29, 2016 6:49 AM IST
കല്ലൂര്‍ക്കാട്: കോതമംഗലം രൂപതയില്‍പ്പെട്ട കല്ലൂര്‍ക്കാട് സെന്റ് അഗസ്റിന്‍സ് ചര്‍ച്ച് ഇടവകാംഗമായ എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നെടുങ്കല്ലേല്‍ 2016 ജനുവരി 27-നു നിര്യാതനായി.

ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനായ ജോസ് നെടുങ്കല്ലേലിന്റെ സഹോദരി പരേതയായ അന്നക്കുട്ടിയാണ് ഭാര്യ. സംസ്കാര ശുശ്രൂഷകള്‍ ജനുവരി 30-നു (ശനിയാഴ്ച) 10.30-നു കല്ലൂര്‍ക്കാട് സെന്റ് അഗസ്റിന്‍സ് ചര്‍ച്ചില്‍.

മൂവാറ്റുപുഴ നിര്‍മല കോളജിന്റെ സ്ഥാപകനും, പ്രസ്തുത കോളജിന്റെ പ്രഥമ പ്രിന്‍സിപ്പലുമായിരുന്ന ദിവംഗതനായ മോണ്‍. തോമസ് നെടുങ്കല്ലേലിന്റെ മരുമകനുമായിരുന്നു പരേതന്‍. തോമസ് കൂവള്ളൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം