പ്രവാസി ഭാരതി കേരള അവാര്‍ഡ് സന്തോഷ് കരിമ്പുഴയ്ക്ക്
Monday, January 25, 2016 9:22 AM IST
മെല്‍ബണ്‍: 2016 ലെ പ്രവാസി ഭാരതി -കേരള അവാര്‍ഡിന് സന്തോഷ് കരിമ്പുഴ അര്‍ഹനായി. പത്രപ്രവര്‍ത്തന രംഗത്തും ഡോക്യുമെന്ററി രംഗത്തും മികച്ച സംഭാവനകള്‍ പ്രവാസ ലോകത്തിനു നല്‍കിയതു പരിഗണിച്ചാണ് അവാര്‍ഡ്.

ഓസ്ട്രേലിയയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ ടൈംസ് പത്രത്തിന്റെ എഡിറ്ററാണ് സന്തോഷ് കരിമ്പുഴ.

പത്തിലധികം ഡോക്യുമെന്ററികള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ഗ്ളോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ അവാര്‍ഡ്, ഭാരതീയ വിദ്യാഭവന്‍ ഓസ്ട്രേലിയ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.