എം. വി.ജോര്‍ജിന്റെ സംസ്കാരം മാറ്റിവച്ചു
Monday, January 25, 2016 7:29 AM IST
ഫിലാഡല്‍ഫിയ: നിര്യാതനായ റാന്നി കളമ്പാല മഠത്തകത്തു (ഐരൂര്‍ അയ്യക്കാവില്‍) പുറത്തൂട്ട് പരേതനായ എം. വി. ജോര്‍ജിന്റെ 23ന് ശനിയാഴ്ച നടത്താനിരുന്ന സംസ്ക്കാരം പ്രതികൂലമായ കാലാവസ്ഥ മൂലം മാറ്റി വച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

പുതിയ ക്രമീകരണമനുസരിച്ച് ജനുവരി 26-നു ചൊവ്വാഴ്ച രാവിലെ ഒമ്പതിനു ബെന്‍സേലം റിച്ചില്യു റോഡിലെ റോസ്ഡെയില്‍ മെമ്മോറിയല്‍ പാര്‍ക്കിലുള്ള ചാപ്പലില്‍ വച്ചു നടത്തുന്ന ശുശ്രൂഷകളെ തുടര്‍ന്ന് അവിടെയുള്ള എസ്ജിഎംഒസി സെമിത്തേരിയില്‍ സംസ്കരം നടത്തും. (3850 ഞശരവശഹശലൌ ഞീമറ, ആലിമെഹലാ, ജഅ 19020). കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് എം. മാത്യു: 2158700800, തോമസ് എം. ജോര്‍ജ് : 2156200323. രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ അറിയിച്ചതാണിത്.