ഐഎന്‍ഒസി ഫ്ളോറിഡ ചാപ്റ്റര്‍ റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു
Saturday, January 23, 2016 5:18 AM IST
മയാമി: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ജനുവരി 26നു ചൊവ്വാഴ്ച ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അറുപത്തിയേഴാമത് റിപ്പബ്ളിക് ദിനാഘോഷം മയാമിക്കടുത്തുള്ള ഡേവി നഗരസഭയുടെ ഗാന്ധി പാര്‍ക്കില്‍ (എമഹരീി ഘലമ ജമൃസ, 14900 ടശൃേഹശിഴ ഞീമറ ഉമ്ശല) വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു.

റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഈവര്‍ഷത്തെ മുഖ്യാതിഥിയും, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രതിനിധിയുമായ കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിന്‍സെന്റ് പങ്കെടുക്കുന്നു. വൈകുന്നേരം ആറിനു ഡേവി നഗരസഭ മേയര്‍ ജൂഡി പോള്‍ അധ്യക്ഷത വഹിക്കുന്ന റിപ്പബ്ളിക് ദിനാഘോഷ പരിപാടികളിലും, തുടര്‍ന്ന്ു റോമിയൂസ് റെസ്റോറന്റില്‍ (ഞമാലൌ’ ഞലമൌൃെേമി, 6800, ജലായൃീസല ജശില) നടക്കുന്ന സ്വീകരണ സമ്മേളനത്തിലും ലാലി വിന്‍സെന്റ് പങ്കെടുക്കുമെന്ന് ഐഎന്‍ഒസി ഫ്ളോറിഡാ ചാപ്റ്റര്‍ പ്രസിഡന്റ് അസീസി നടയിലും, സെക്രട്ടറി സജി സക്കറിയാസും, നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ സി. ജേക്കബും ചേര്‍ന്ന് അറിയിച്ചു.

ഐഎന്‍ഒസി ഫ്ളോറിഡാ ചാപ്റ്റര്‍ കമ്മിറ്റിയംഗംകൂടിയായ സാജന്‍ കുര്യന്‍ ഫ്ളോറിഡ സംസ്ഥാന തെരഞ്ഞെടുപ്പില്‍ സ്റ്റേറ്റ് റെപ്രസന്റേറ്റീവായി 92മതു ഡിവിഷനില്‍ നിന്നു മത്സരിക്കുന്നത് ഇന്ത്യന്‍ സമൂഹത്തിന് ഫ്ളോറിഡ സംസ്ഥാന മുഖ്യധാരാ രാഷ്ട്രീയത്തില്‍ വലിയ അംഗീകാരമായിരിക്കുകയാണെന്ന് ഐഎന്‍ഒസി വിലയിരുത്തുന്നു. സാജന്‍ കുര്യന്റെ വിജയത്തിനായി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഇലക്ഷന്‍ പ്രവര്‍ത്തനം സജീവമാക്കി. ജോയി കുറ്റിയാനി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം