ഹാര്‍ട്ട്ഫോര്‍ഡ് സീറോ മലബാര്‍ മിഷനില്‍ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു
Wednesday, January 20, 2016 10:16 AM IST
കണക്ടിക്കട്ട്: ഹാര്‍ട്ട്ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷനിലെ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു.

വെസ്റ് ഹാര്‍ട്ട്ഫോര്‍ഡ് സെന്റ് ഹേലേന പള്ളിയില്‍ ജനുവരി 17നു മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് പുള്ളിക്കാട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഫാ. സിറിയക് മാളിയേക്കല്‍ സഹകാര്‍മികത്വം വഹിച്ചു.

തുടര്‍ന്നു ദേവാലയ പാരീഷ് ഹാളില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കരോള്‍ ഗാനങ്ങള്‍, സാന്താക്ളോസ്, മാര്‍ഗംകളി, ഗിത്താര്‍ വായന, നാടന്‍ ഡാന്‍സ്, ഡാന്‍സ്, സംഗീതം, സണ്‍ഡേ സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി സ്കിറ്റ് എന്നിവ ആഘോഷത്തിന്റെ ഭാഗമായിരുന്നു. കള്‍ച്ചറല്‍ ഫോറം കോഓര്‍ഡിനേറ്റേഴ്സായ ലിന ഷാജി വരിപ്പള്ളില്‍, ജിന്‍സി ബിജു കൊടലിപ്പറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ പാരീഷ് പിക്നിക്കിനോടനുബന്ധിച്ചു നടന്ന വിവിധ മത്സരങ്ങളില്‍ വിജയികളായവരെ ട്രോഫികള്‍ നല്‍കി ആദരിച്ചു.

ചടങ്ങുകള്‍ക്ക് ട്രസ്റിമാരായ ബേബി മാത്യു കുടക്കച്ചിറ, ജോര്‍ജ് ജോസഫ് ചെത്തികുളം, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബബിത മാത്യുവും ക്രിസ്റീന ഏബ്രഹാമുമാണ് എംസിമാരായി പരിപാടികള്‍ നിയന്ത്രിച്ചു. ഡിന്നറോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം