വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി 24നു സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍
Wednesday, January 20, 2016 7:18 AM IST
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും കഴുന്നെടുക്കല്‍ ശുശ്രൂഷയും ജനുവരി 24നു (ഞായറാഴ്ച) നടത്തും.

ഞായറാഴ്ച രാവിലെ 9.30-നു തിരുനാളിനോടനു തുടക്കമായ തിരുക്കര്‍മ്മങ്ങല്‍ ആരംഭിക്കും. തിരുസ്വരൂപം വെഞ്ചിരിക്കല്‍, പ്രസുദേന്തിവാഴ്ച എന്നിവയെ തുടര്‍ന്നു നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ നേതൃത്വം നല്‍കും. ഫാ. പീറ്റര്‍ അക്കനത്ത് സഹ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു ആഘോഷമായ ലദീഞ്ഞ്, പ്രദക്ഷിണം, കഴുന്നെടുക്കല്‍ ശുശ്രൂഷ, നേര്‍ച്ചകാഴ്ച സമര്‍പ്പണം, നേര്‍ച്ചസദ്യ എന്നിവ നടക്കും.

സ്നേഹത്തിനുവേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്നു പ്രഘോഷിച്ച്, കാല്‍വരിയിലെ കുരിശില്‍ മനുഷ്യസ്നേഹത്തിന്റെ മഹോന്നത സാക്ഷ്യമായിത്തീര്‍ന്ന മനുഷ്യപുത്രന്റെ സ്നേഹസന്ദേശവുമായി വിശ്വാസസംരക്ഷണത്തിനുള്ള പോരാട്ടത്തില്‍ കൂരമ്പുകളെ കുളിര്‍ മഴ പോലെ നെഞ്ചോടു ചേര്‍ത്ത ക്രിസ്തുവിന്റെ ധീര രക്തസാക്ഷി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഇടവക സമൂഹം ഒന്നായി ആഘോഷിക്കുമ്പോള്‍, ക്രിസ്തീയ ജീവിതം നമ്മില്‍നിന്ന് ആവശ്യപ്പെടുന്ന ത്യാഗങ്ങളില്‍ അഭിമാനിക്കാനുള്ള കൃപയ്ക്കായി, വിശ്വാസത്തിന്റെ നിര്‍മലത കാത്ത് സൂക്ഷിക്കാന്‍ നാം ഏല്‍ക്കുന്ന സഹനങ്ങളെ രക്തസാക്ഷിത്വത്തിലേയ്ക്കുള്ള വഴികളായി കാണുന്നതിനുള്ള ഉള്‍ക്കാഴ്ച്ചക്കായി, നമുക്ക് ചുറ്റുമുള്ള തിന്മയുടെ അധികാരസ്വരങ്ങളെ രക്തം ചിന്തിയും തിരുത്താന്‍ വേണ്ട ആത്മശക്തിക്കായി തിരുനാള്‍ ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങളില്‍ ഭക്ത്യാദരവുകളോടെ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥം വഴി ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ ഏവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു.

വിശുദ്ധന്റെ തിരുനാള്‍ ഈ വര്‍ഷവും മുന്‍ വര്‍ഷങ്ങളിലേപ്പോലെ ഇടവകയിലെ നാല്‍പ്പതില്‍പ്പരം കുടുംബങ്ങള്‍ ചേര്‍ന്നാണു നടത്തപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സെബാസ്റ്യന്‍ ആന്റണി (കോര്‍ഡിനേറ്റര്‍) 7326903934, ടോം പെരുമ്പായില്‍ (ട്രസ്റി) (646) 3263708, തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റി) (908) 9061709, മേരീദാസന്‍ തോമസ്(ട്രസ്റി) (201) 9126451, മിനേഷ് ജോസഫ് (ട്രസ്റി) (201) 9789828. വെബ്: ംംം.ടവീാേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം