'സാന്ത്വനം 2016' ടിക്കറ്റ് ഉദ്ഘാടനം ചെയ്തു
Monday, December 28, 2015 8:40 AM IST
സിഡ്നി: ഓസ്ട്രേലിയയില്‍ വിവിധ പ്രദേശങ്ങളില്‍ ജനുവരിയില്‍ നടക്കുന്ന 'സാന്ത്വനം 2016' ന്റെ ടിക്കറ്റ് വിതരണോദ്ഘാടനം കേരള നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

പ്രമുഖ മാധ്യമപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ ജോണ്‍സണ്‍ മാമലശേരിക്ക് ആദ്യ ടിക്കറ്റ് നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. അവയവദാനത്തിന്റെ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാനായി ഫാ. ഡേവിഡ് ചിറമ്മലും യുവാക്കളുടെ ഹരമായി മാറിയ യുവ ഗായകന്‍ ഫ്രാങ്കോയും പിന്നണി ഗായിക റിതു തോമസും ചേര്‍ന്നു നയിക്കുന്ന ഗാനമേളയുമാണ് സാന്ത്വനം 2016 ല്‍ ഒരുക്കിയിരിക്കുന്നത്.

നൂറുശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഒരുക്കുന്ന കാരുണ്യത്തിന്റെ കൈക്കുമ്പിള്‍ ഓസ്ട്രേലിയയില്‍ എല്ലായിടത്തും വ്യാപിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം.

ചടങ്ങില്‍ ഓസ്ട്രേലിയയില്‍നിന്നുമുള്ള പന്ത്രണ്േടാളം സംഘടനാ ഭാരാവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തകരായ എം.എന്‍. സുരേഷ് (ജയ്ഹിന്ദ്), ജോജോ തൃശൂര്‍ (ഒഐസിസി), റെജി പുല്ലാട്ട് (നാദം), അരുണ്‍ സെബാസ്റ്യന്‍ (പെര്‍ത്ത്), സജി മാത്യു (സിഡ്നി മലയാളി അസോസിയേഷന്‍), സ്റിനോ സ്റിഫെ (ചെല്‍സി അസോ.), ജോമോന്‍ വര്‍ഗീസ് (കയ്ന്‍സ് ഫോറം), ബെന്നി കുര്യന്‍ (അഡ്ലെയ്ഡ്), ബേബി മാത്യു (ബ്രിസ്ബെയ്ന്‍) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മെല്‍ബണില്‍ ജനുവരി 23ന് ഹില്‍ക്രൈസ്റ് കോളജ് തീയറ്ററില്‍ വൈകുന്നേരം ആറിനാണ് പരിപാടി.