അന്നം കണ്ണമ്പുഴ നിര്യാതയായി
Monday, December 28, 2015 8:26 AM IST
കാന്‍ബറ: കാന്‍ബറ ഒഐസിസി പ്രസിഡന്റ് ബെന്നി കണ്ണമ്പുഴയുടെ മാതാവ് അന്നം കണ്ണമ്പുഴ (76) നിര്യാതയായി. സംസ്കാരം ഡിസംബര്‍ 28ന് (തിങ്കള്‍) മൂന്നിന് കൊടുശേരി സെന്റ് ജോസഫ് പള്ളിയില്‍.

മറ്റുമക്കള്‍: സിസ്റര്‍ മരിയ ഗബ്രിയേല (ഇറ്റലി), സിസ്റര്‍ ലീന ദേവസി, ഷിജു, പ്രിന്‍സി, മേഴ്സി. മരുമക്കള്‍: ടോമി (ഇറ്റലി), പ്രഭ (സിംഗപ്പൂര്‍), റാണി (ഓസ്ട്രേലിയ), ജോണി മഴുവഞ്ചേരി.

പരേതയുടെ നിര്യാണത്തില്‍ ഒഐസിസി ചെയര്‍മാന്‍ സി.പി. സാജു, ഗ്ളോബല്‍ കമ്മിറ്റി അംഗം ബിജു സ്കറിയ എന്നിവര്‍ അനുശോചിച്ചു.