ഐസക് മാര്‍ ഫീലക്സിനോസ് മെത്രാപ്പോലീത്ത നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനാധിപന്‍
Monday, November 30, 2015 6:48 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന എപ്പിസ്കോപ്പയായി റവ.ഡോ. ഐസക് മാര്‍ ഫീലക്സിനോസിനെ നിയമിച്ചതായി സഭാ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്പ് നവംബര്‍ 28നു പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

നവംബര്‍ 27നു ചേര്‍ന്ന എപ്പിസ്കോപ്പല്‍ സിനഡ് എപ്പിസ്കോപ്പയുടെ സ്ഥാനമാറ്റത്തെക്കുറിച്ച് മുന്നോട്ടുവച്ച നിര്‍ദേശം മെത്രാപ്പോലീത്ത അംഗീകരിക്കുകയായിരുന്നു.

നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന എപ്പിസ്കോപ്പ റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസിനു മുംബൈ ഭദ്രാസനത്തിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. മോസ്റ് റവ.ഡോ. ജോസഫ് മാര്‍ത്തോമാ (നിരണം-മാരാമണ്‍), റവ.ഡോ. സക്കറിയാസ് മാര്‍ തിയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത (കോട്ടയം- കൊച്ചി ഭദ്രാസനം), റവ.ഡോ. ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത (റാന്നി-നിലയ്ക്കല്‍ ഭദ്രാസനം), റവ. ജോസഫ് ബര്‍ണബാസ് (തിരുവനന്തപുരം കൊല്ലം), റവ. തോമസ് മാര്‍ തിമോത്തിയോസ് (ചെങ്ങന്നൂര്‍-മാവേലിക്കര), റവ.ഡോ. അബ്രഹാം മാര്‍ പൌലോസ് (അടൂര്‍), റവ.ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് (ചെന്നൈ-ബാംഗ്ളൂര്‍), റൈറ്റ് റവ. ഗ്രിഗോറിയോസ് മാര്‍ സ്റ്റെഫാനോസ് (ഡല്‍ഹി), റവ.ഡോ. തോമസ് മാര്‍ തീത്തോസ് (കുന്നംകുളം മലബാര്‍), റവ.ഡോ. യുയാക്കീം മാര്‍ കൂറിലോസ് (കൊട്ടാരക്കര പുനലൂര്‍). 2016 ഏപ്രില്‍ 1 മുതല്‍ സ്ഥലംമാറ്റം പ്രാബല്യത്തില്‍ വരും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍