പ്രൊഫ. ഷീല സ്റീഫന് കരിങ്കുന്നം സംഗമം സ്വീകരണം നല്‍കി
Saturday, November 28, 2015 6:55 AM IST
ഷിക്കാഗോ: കെസിഎസിന്റെ ക്ഷണം സ്വീകരിച്ച് ഷിക്കാഗോയില്‍ എത്തിയ പ്രൊഫ. ഷീല സ്റീഫനും ഭര്‍ത്താവ് സ്റീഫന്‍ എടാപ്പുറത്തിനും ഷിക്കാഗോ കരിങ്കുന്നം നിവാസികള്‍ ഉജ്വല സ്വീകരണം നല്‍കി. കരിങ്കുന്നം നിവാസിയും കോട്ടയം ബിസിഎം കോളജ് പ്രിന്‍സിപ്പലും, മുന്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രിസിഡന്റും, കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവും ഇതിനെല്ലാം ഉപരി തൊടുപുഴയിലെ സാമൂഹ്യ- സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും കരിങ്കുന്നംകാര്‍ക്ക് അഭിമാനിക്കാനുള്ള വ്യക്തിത്വത്തിന്റെ ഉടമയുമാണ് ഷീല സ്റീഫന്‍.

ഷിബു മുളയാനികുന്നേലിന്റെ ഭവനത്തില്‍ കൂടിയ സ്വീകരണ യോഗത്തില്‍ ഷിക്കാഗോയിലുള്ള ഭൂരിപക്ഷം കരിങ്കുന്നം നിവാസികളും തങ്ങളുടെ തിരക്കുകള്‍ മാറ്റിവെച്ച് സ്വീകരണ യോഗത്തില്‍ പങ്കുകൊണ്ടു. കരിങ്കുന്നത്തിന്റെ ദീപ്ത സ്മരണകള്‍ പങ്കുവയ്ക്കാന്‍ ഷീല സ്റീഫന്റെ വരവുകൊണ്ട് സാധിച്ചുവെന്ന് സീനിയര്‍ അംഗം ബാബു ഉറുമ്പില്‍ അഭിപ്രായപ്പെട്ടു. അഗസ്റിന്‍ ആലപ്പാട്ട് സ്വാഗതവും ഷിബു മുളയാനികുന്നേല്‍ നന്ദിയും പറഞ്ഞു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം