സണ്ണി സ്റീഫന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍
Saturday, November 28, 2015 6:52 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 28-നു ശനിയാഴ്ച്ച രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലു വരെ, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും സംഗീത സംവിധായകനുമായ സണ്ണി സ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു.

ഉത്തമ കുടുംബജീവിതത്തിനാവശ്യമായ അറിവുകളും, അനുഭവങ്ങളും ജീവിതപാഠങ്ങളും ബൈബിള്‍ അധിഷ്ഠിതമായി പ്രായോഗിക ജീവിത സാക്ഷ്യങ്ങളോടുകൂടി വെളിപ്പെടുത്തുന്ന പ്രയോജനപ്രദമായ ഈ സ്നേഹപ്രഭാഷണ വചനവിരുന്നില്‍ എല്ലാവരും പങ്കെടുക്കണമെന്നു വികാരി റവ.ഫാ.കൊച്ചു കോശി അച്ചന്‍ അഭ്യര്‍ത്ഥിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത ആത്മീയ അനുഭവങ്ങള്‍ നല്‍കുന്ന ഈ അവസരം നഷ്ടപ്പെടുത്താതെ ഇതര സഭാവിശ്വാസികളും വന്നു പങ്കെടുക്കുവാന്‍ കൊച്ചുകോശി അച്ചന്‍ പ്രത്യേകം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. കൊച്ചുകോശി എബ്രഹാം (281 561 9147), ജോണ്‍ കെ ഫിലിപ് (പ്രകാശ്) 832 660 4281 / 832 744 0271, സണ്ണി സ്റീഫന്‍ (516 225 8659).

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍