മുന്‍ ബോക്സിംഗ് ചാമ്പ്യന്‍ ഒനീല്‍ ബെല്‍ വെടിയേറ്റു മരിച്ചു
Friday, November 27, 2015 8:46 AM IST
അറ്റ്ലാന്റ: മുന്‍ ബോക്സിംഗ് ചാമ്പ്യന്‍ ഒനീല്‍ ബെല്‍ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു. നവംബര്‍ 25നു രാവിലെ അറ്റ്ലാന്റയിലെ ഹാര്‍ബില്‍ റോഡിലാണ് സംഭവം.

ഈസ്റ് അറ്റ്ലാന്റയില്‍ ബസില്‍നിന്നും ഇറങ്ങിവരവേ മോഷ്ടാക്കള്‍ ഒനീല്‍ ബെല്ലിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഒനീല്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. കൂടെ ബസില്‍നിന്ന് ഇറങ്ങിയ മറ്റൊരു യുവാവിനു നേരെയും അക്രമികള്‍ വെടിയുതിര്‍ത്തുവെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. അക്രമികള്‍ യുവാവിന്റെ ബാഗ് കൈക്കലാക്കി മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടു.

1998 മുതല്‍ 2011 വരെ 29 മത്സരങ്ങളില്‍ പങ്കെടുത്ത നീല്‍ 24 എണ്ണത്തില്‍ വിജയിച്ചിരുന്നു. ഡബ്ളുബിഎ, ഡബ്ള്യുബിസി, ഐബിഎഫ് തുടങ്ങിയ മത്സരങ്ങളില്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. 2011 ല്‍ മത്സരരംഗത്തുനിന്നു പിന്മാറിയ നീലിന് നിരവധി ആരാധകരുണ്ട്. ജമൈക്കയില്‍ നിന്നാണു നീല്‍ അമേരിക്കയിലെത്തിയത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍