മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരിക്കു ന്യൂയോര്‍ക്കില്‍ ഊഷ്മള വരവേല്‍പ്പ്
Wednesday, November 25, 2015 7:31 AM IST
ന്യൂയോര്‍ക്ക്: മുന്‍ കേന്ദ്രമന്ത്രിയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരിക്ക് 2015 നവംബര്‍ 20-നു വൈകുന്നേരം ആറിനു ന്യൂയോര്‍ക്കിലെ ഓസോണ്‍ പാര്‍ക്കിലുള്ള റിച്ച് റിച്ച് റെസ്റോറന്റില്‍ വച്ചു ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചാപ്റ്ററുകളായ പഞ്ചാബ് ചാപ്റ്റര്‍, ഹരിയാന ചാപ്റ്റര്‍, കേരള ചാപ്റ്റര്‍, ആന്ധ്രപ്രദേശ് ചാപ്റ്റര്‍, മധ്യപ്രദേശ് ചാപ്റ്റര്‍, ഡല്‍ഹി ചാപ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പഞ്ചാബ് ചാപ്റ്റര്‍ പ്രസിഡന്റ് ഗുര്‍മിത് സിംഗ്, ഹരിയാന ചാപ്റ്റര്‍ പ്രസിഡന്റ് ഷേര്‍ സിംഗ് മദ്ര, ഡല്‍ഹി ചാപ്റ്റര്‍ പ്രസിഡന്റ് ഡെവീന്ദര്‍ ബിട്ടുവര്‍മ, തെലുങ്കാന ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. രാജേന്ദ്രര്‍ ജിന്ന, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗ്, നാഷണല്‍ വൈസ് പ്രസിഡന്റുമാരായ കളത്തില്‍ വര്‍ഗീസ്, പുമന്‍ സിംഗ്, നാഷണല്‍ ജനറല്‍ സെക്രട്ടറി രാജേന്ദ്രര്‍ ഡിച്ചിപ്പള്ളി എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.

കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കെ. ജോസഫ്, വൈസ് പ്രസിഡന്റ് വര്‍ഗീസ് രാജന്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് ചാക്കോ കോയിക്കലേത്ത് എന്നിവരും സന്നിഹിതരായിരുന്നു. കൂടാതെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോട്ട് രാധാകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ്, എന്നിവരും എല്ലാ കമ്മിറ്റി മെമ്പര്‍മാരും ആശംസകള്‍ അറിയിച്ചു. ഗുര്‍മീന്ദര്‍സിംഗ് തല്‍വാണ്ടി എം.സിയായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം