അന്താരാഷ്ട്ര കുരുമുളക് കണ്‍വന്‍ഷന്‍ മൈസൂരുവില്‍
Wednesday, November 25, 2015 6:29 AM IST
ബംഗളൂരു: കുരുമുളക് ഉത്പാദനവും വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര പെപ്പര്‍ കമ്യൂണിറ്റിയുടെ (ഐപിസി) 43-ാമത് വാര്‍ഷിക സമ്മേളനത്തിന് ഇന്ത്യ വേദിയാകും.

22 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ മൈസൂരുവിലാണ് കണ്‍വന്‍ഷന്‍. നാലു ദിവസത്തെ പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് 300 പ്രതിനിധികള്‍ പങ്കെടുക്കും.

കുരുമുളക് കൃഷി, ഉത്പാദനം, വ്യാപാരം, നിലവാരം, ഗവേഷണം തുടങ്ങിയവയിലെ ഏറ്റവും പുതിയ പുരോഗതികള്‍ കണ്‍വന്‍ഷനില്‍ ചര്‍ച്ചയാകും.

അടുത്ത വര്‍ഷത്തെ കുരുമുളക് ഉത്പാദനത്തിന്റെയും കയറ്റുമതിയുടെയും കണക്കുകള്‍ പ്രധാന അജണ്ടയാണെന്നും ഐപിസിയുടെയും സ്പൈസസ് ബോര്‍ഡിന്റേയും ചെയര്‍മാനായ എ. ജയതിലക് പറഞ്ഞു.

പരിപാടിയുടെ ഭാഗമായി വിവിധ സാങ്കേതിക,വാണിജ്യ സെഷനുകളും നടക്കും.