ബംഗളൂരു ലിറ്ററേച്ചര്‍ ഫെസ്റിവല്‍ ഡിസംബറില്‍
Tuesday, November 24, 2015 8:16 AM IST
ബംഗളൂരു: നാലാമത് ബംഗളൂരു ലിറ്ററേച്ചര്‍ ഫെസ്റിവല്‍ ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ ഹോട്ടല്‍ റോയല്‍ ഓര്‍ക്കിഡില്‍ നടക്കും. രാജ്യത്ത് പടരുന്ന അസഹിഷ്ണുത, എഴുത്തുകാരുടെ പ്രതിഷേധം എന്നിവ ഫെസ്റിവല്‍ ചര്‍ച്ച ചെയ്യും. സാഹിത്യ മേഖലയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ രണ്ടു ദിവസത്തെ ചര്‍ച്ചയില്‍ ഉള്‍പ്പെടും. പ്രമുഖ പ്രസാദകരുടെ പുസ്തക വില്പന, പുസ്തക പ്രകാശനം, നിരൂപണങ്ങള്‍ എന്നിവയുമുണ്ടാകും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ ഭാഷകളില്‍ നിന്നുമുള്ള പ്രമുഖ എഴുത്തുകാരും പരിപാടിയില്‍ പങ്കെടുക്കും. ജാവേദ് അക്തര്‍, ചന്ദ്രശേഖര കമ്പാര്‍, ശശി ദേശ്പാണ്ഡെ, സാറ ജോസഫ്, ജയശ്രീ മിശ്ര തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

യുഎസ്, ജര്‍മനി, പാക്കിസ്ഥാന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എഴുത്തുകാരും പ്രഭാഷകരും മേളയുടെ ഭാഗമാകും. രാവിലെ 9.30 ന് പരിപാടി ആരംഭിക്കും. പ്രവേശനം സൌജന്യമാണ്.