വെസ്റ് ചെസ്റര്‍ അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി മനോജ് വി. നമ്പൂതിരി ചുമതലയേറ്റു
Tuesday, November 24, 2015 7:37 AM IST
ന്യുയോര്‍ക്ക്: വെസ്റ് ചെസ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പ്രമുഖ ജ്യോതിഷ പണ്ഡിതനും ആധ്യാത്മികപ്രഭാഷകനുമായ പന്തളം കുരമ്പാല ഇടയാണത്തിലത്ത് ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരി ചുമതലയേറ്റു. പ്രമുഖ താന്ത്രികാചാര്യനായ അമ്പലപ്പുഴ പുതുമനഇല്ലത്ത് ബ്രഹ്മശ്രീ ശ്രീധരന്‍ നമ്പൂതിരിയുടെ ശിഷ്യനായ മനോജ് നമ്പൂതിരി അനവധി യജ്ഞങ്ങളുടെ ആചാര്യനും. ലോകം മുഴുവന്‍ അറിയപെടുന്ന ജ്യോതിഷനുമാണ്.

എല്ലാ ദിവസവും വെസ്റ്ചെസ്റര്‍ അയ്യപ്പ അമ്പലത്തില്‍ അയ്യപ്പപൂജകളും ഉണ്ടായിരിക്കും.
കേരളത്തില്‍ വിധിപ്രകാരം നിര്‍മിച്ച് ആചാരാനുഷ്ഠാനങ്ങളോടെ എത്തിച്ച ശബരിമല ശാസ്താവിന്റേയും ഉപദേവതകളായ ഗണപതി ഭഗവാന്റേയും ഹനുമാന്‍ജിയുടെയും പഞ്ചലോഹ വിഗ്രഹങ്ങള്‍ സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടും, കുരമ്പാല ഇടയാണത്തിലത്ത് ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരിപ്പാടും പ്രതിഷ്ഠിച്ചപ്പോള്‍ ദശകങ്ങളായി അമേരിക്കയിലെ അയ്യപ്പഭക്തരുടെ അഭിലാഷം പൂവണിഞ്ഞു

ദര്‍ശന സാഫല്യത്തിനായി കാത്തിരിക്കുന്ന എല്ലാ അയ്യപ്പഭക്തന്മാര്‍ക്കും വെസ്റ് ചെസ്റര്‍ അയ്യപ്പ അമ്പലത്തില്‍ അവസരമൊരുക്കിയിരിക്കുകയാണ്. വ്രതംനോക്കി മാലയിടാന്‍ താല്പര്യമുള്ളവര്‍ അറിയിച്ചാല്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നതാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പൂജകള്‍ സ്പോണ്‍സണര്‍ ചെയ്യാന്‍ കാട്ടിയ ഉത്സാഹത്തിന് എല്ലാവരോടും വെസ്റ്ചെസ്റര്‍ അയ്യപ്പ അമ്പല കമ്മിറ്റി നന്ദിയും അറിയിച്ചു.