ചാ ആന്‍ഡ് ചായ് കലാ സാംസ്കാരിക സംഘടന ഉദ്ഘാടനം നവംബര്‍ 21ന്
Saturday, November 21, 2015 1:27 PM IST
മിസിസൌഗ (ടൊറേന്റോ): സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാ ആത്മ വിശ്വാസത്തിന്റെയും പ്രതീകമായി 'ചാ ആന്‍ഡ് ചായ്' എന്ന പുതിയ സംഘടനയുടെ ഉദ്ഘാടനവും കലാ പരിപാടികളും നവംബര്‍ 21 നു (ശനി) നടക്കും. വൈകുന്നേരം ഏഴു മുതല്‍ രാത്രി 10 വരെ മിസിസൌഗ റിഗ് വേ ഡ്രൈവിലുള്ള സംബ്രതായ തിയേറ്ററിലാണു പരിപാടികള്‍.

വനിതകളുടെ അഭിപ്രായങ്ങളും കലാ സാംസ്കാരിക കഴിവുകളും പ്രദര്‍ശിപ്പിക്കുന്നതിനും സ്ത്രീകളെ പൊതു പ്രവര്‍ത്തനങ്ങളിലും ഒരു സമൂഹത്തെ നയിക്കുന്നതിനും പ്രാപ്തരാക്കി എടുക്കുന്നതിനാണു ചാ ആന്‍ഡ് ചായ് പ്രവര്‍ത്തിക്കുക.

വനിതകളുടെ ശബ്ദവും അവരുടെ അവകാശങ്ങളും അഭിപ്രായങ്ങളും സംരക്ഷിക്കപ്പെടുന്നതിനു ആസ്പദമായ രീതിയില്‍ ഫ്യൂഷന്‍ ഡാന്‍സുകള്‍ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത കലാകാരന്മാരും കലാ സാംസ്കാരിക സംഘടനകളും കൈകോര്‍ക്കുന്ന സംഘടന, കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വനിതകളുടെയും ഉന്നമനത്തിനും ഉയര്‍ച്ചയ്ക്കും മാതൃകയാണ്.

പ്രശസ്ത കലാകാരികളായ അഷിമ സൂരി, ലിമിറ്റ്ലെസ് പ്രൊഡക്ഷന്‍സ്, ടാകകോ സെഗ്വ, ഫ്ളൂയിഡ് എലമെന്റ്സ്, കറ്റിന്‍ ടോറന്‍സ്, എക്സിക്യൂട്ടീവ് പ്രൊഡക്ഷന്‍ എന്നിവരാണ് സംഘടനക്ക് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ നൃത്താവിഷ്കാരം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിശാല്‍ മിശ്ര ആണ്. ജാപ്പനീസ് നൃത്ത ശില്‍പം ആയ കബുകി അവതരിപ്പിക്കുന്നത് ടാകോക ആണ്. ആഷ കിച്ചണ്‍ ഒരുക്കുന്ന വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

പരിപാടിയുടെ സ്പോണ്‍സര്‍മാരായി ജാപ്പനിസ് ടീ, യോഗ വിഷന്‍, മോമോ ടീ, മീഡിയ സ്പോണ്‍സര്‍ ആയി ഇന്തോ അമേരിക്കന്‍ പ്രസ് ക്ളബ്, ജയ് ഹിന്ദ്, ഫൌസിയ മാഗസിന്‍ എന്നിവരും രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള