ഷിക്കാഗോ: മലയാളി അസോസിയേഷന് ഓഫ് റെസ്പിരേറ്ററി കെയറിന്റെ വാര്‍ഷിക കുടുംബസംഗമം ജനുവരി ഒമ്പതിന് (ശനി) മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് പാരീഷ് ഹാളില്‍ നടക്കും.
വൈകുന്നേരം 5.30-നു ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ രാത്രി 11.30 വരെ തുടരും.
നവംബര്‍ 14-നു (ശനി) നടന്ന മാര്‍ക്കിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ പ്രസിഡന്റ് സ്കറിയാക്കുട്ടി തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയന് വിന്‍സെന്റ് സംഘടനയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സാം തുണ്ടിയില്‍ ഫിനാന്‍സ് റിപ്പോര്‍ട്ടും ഓഡിറ്റര്‍ ഷാജന് വര്‍ഗീസ് ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കുശേഷം റിപ്പോര്‍ട്ടുകള്‍ യോഗം പാസാക്കി.
അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള മാര്‍ക്ക് ഭാരവാഹികളെ സമ്മേളനത്തില്‍ തെരഞ്ഞെടുത്തു. യേശുദാസ് ജോര്‍ജ് (പ്രസിഡന്റ്), ഷാജന് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), റോയി ചേലമലയില്‍ (സെക്രട്ടറി), ജയ്മോന് സ്കറിയ (ജോ.സെക്രട്ടറി), ഷാജു മാത്യു(ട്രഷറര്‍), സണ്ണി കൊട്ടുകാപ്പള്ളി (ജോ.ട്രഷറര്‍), ജോണ്‍ ചിറയില്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവരേയും മാക്സ് ജോയി (ഓഡിറ്റര്‍), സ്കറിയാക്കുട്ടി തോമസ്, വിജയന് വിന്‍സെന്റ്, സാം തുണ്ടിയില്‍, ജോസ് കല്ലിടിക്കില്‍ (ഉപദേശക സമിതി അംഗങ്ങള്‍), റെജിമോന് ജേക്കബ്, സതീഷ് ജോര്‍ജ് (എഡ്യൂക്കേഷന്‍ കോ-ഓര്‍ഡിനേറ്റേഴ്സ്), ജോര്‍ജ് ഒറ്റപ്ളാക്കല്‍ (പി.ആര്‍ഒ), ലൂക്കോസ് ജോസഫ്, ഷൈനി ഹരിദാസ്, സമയ ജോര്‍ജ് (എന്റര്‍ ടെയ്ന്മെന്റ് കമ്മിറ്റി മെംബേഴ്സ്) എന്നിവരെയും തെരഞ്ഞെടുത്തു. ജനുവരി ഒമ്പതിനു നടക്കുന്ന കുടുംബസംഗമത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതല ഏല്ക്കും.
ഫാമിലിനൈറ്റ് ആഘോഷത്തിലേക്ക് എല്ലാ മലയാളി റെസ്പിരേറ്ററി കെയര്‍ പ്രഫഷണലുകളേയും കുടുംബാംഗങ്ങളെയും മാര്‍ക്ക് പ്രസിഡന്റ് സക്കറിയാക്കുട്ടി തോമസ്, നിയുക്ത പ്രസിഡന്റ് യേശുദാസ് ജോര്‍ജ് എന്നിവര്‍ സ്വാഗതം ചെയ്തു. കലാമേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാര്‍ക്ക് എക്സിക്യൂട്ടീവുമായോ, എന്റര്ടെയ്ന്മെന്റ് കമ്മിറ്റിയുമായോ ബന്ധപ്പെടുക.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം