ഷിക്കാഗോ മലയാളി അസോസിയേഷനു സ്വന്തം ഓഫീസ്
Tuesday, November 17, 2015 10:17 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജനറല്‍ബോഡി യോഗം മൌണ്ട് പ്രോസ്പെക്ടസില്‍ അസോസിയേഷനു സ്വന്തമായി ഒരു ഓഫീസ് മന്ദിരം വാങ്ങുകയെന്ന നിര്‍ണായകമായ തീരുമാനം എടുത്തു. നിയമപരമായ മറ്റു ചടങ്ങുകള്‍ കഴിഞ്ഞാല്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഫീസ് വിലാസം (834 ഋ ഞമിറ ഞറ, ങീൌി ജൃീുലര, കഘ 60056) എന്നതായിരിക്കും.

അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷനു സ്വന്തമായൊരു ഓഫീസ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനുള്ള തീരുമാനം ഐക്യകണ്ഠേനയാണ് ജനറല്‍ബോഡിയോഗം തീരുമാനമെടുത്തത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ കെട്ടിടത്തിന്റെ 'ക്ളോസിംഗ്' നടത്തേണ്ട തിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഫണ്ട് ശേഖരണം നടത്തുവാന്‍ ഒരു കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.

ഷിക്കാഗോയിലെ അറിയപ്പെടുന്ന റിയല്‍ട്ടര്‍ ആയ സാബു അച്ചേട്ട് ആദ്യ ചെക്ക് പ്രസിഡന്റ് ടോമി അംബേനാട്ടിനു ഫണ്ട് സമാഹരണ യജ്ഞം ഉദ്ഘാടനം ചെയ്തു.

ഓഫീസ് വാങ്ങുന്നതിനുള്ള അന്വേഷണം നടത്തുന്നതിനും മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനുമായി രൂപീകരിച്ച കമ്മിറ്റിയിലെ അംഗങ്ങളായ ജോസഫ് നെല്ലുവേലില്‍, ജയചന്ദ്രന്‍, കുര്യന്‍ കാരാപ്പള്ളില്‍, മോഹന്‍ സെബാസ്റ്യന്‍, ജിതേഷ് ചുങ്കത്ത്, സണ്ണി വള്ളിക്കളം തുടങ്ങിയവരോട് യോഗം നന്ദി പറഞ്ഞു.

ഒരു നോണ്‍ പ്രോഫിറ്റ് പ്രസ്ഥാനമായ ഷിക്കാഗോ മലയാളി അസോസിയേഷനു നല്‍കുന്ന സംഭാവനകള്‍ നികുതിമുക്തമായിരിക്കും. എല്ലാ മലയാളികളും ഫണ്ട് സമാഹരണ യജ്ഞവുമായി സഹകരിക്കണമെന്നു ഭാരവാഹികളായ ടോമി അംബേനാട്ട്, ബിജി സി. മാണി, ജെസി റിന്‍സി, മോഹന്‍ സെബാസ്റ്യന്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍ തുടങ്ങിയവര്‍ അഭ്യര്‍ഥിച്ചു.

500 ഡോളറില്‍ കൂടുതല്‍ സംഭാവന നല്‍കുന്നവരുടെ പേരുകള്‍ രേഖപ്പെടുത്തി ഒരു ഡോണര്‍ ട്രീ അസോസിയേഷന്റെ ഓഫീസില്‍ സ്ഥാപിക്കുവാനും തീരുമാനിച്ചു. അതുപോലെ ഒരു വലിയ തുക സംഭാവനയായി നല്കുവാന്‍ ആരെങ്കിലും തയാറായാല്‍ അവരുടെ ബന്ധുക്കളുടെ നാമഥേയത്തിലുള്ള ഹാള്‍ ആയി ഈ ഓഫീസ് മന്ദിരത്തിലെ ഹാള്‍ നാമഥേയം ചെയ്യുവാന്‍ തയാറാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

യോഗ നടപടികള്‍ക്ക് ബോര്‍ഡ് അംഗങ്ങളായ ജേക്കബ് പുറയംപള്ളി, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത്, ജൂബി വള്ളിക്കളം, തൊമ്മന്‍ പൂഴിക്കുന്നേല്‍, സേവ്യര്‍ ഒറവണകളത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം