ന്യൂജേഴ്സിയില്‍ 'ഉണ്ണിമേനോന്‍ ലൈവ് കോണ്‍സേര്‍ട്ട്' നവംബര്‍ 15ന്
Sunday, November 15, 2015 6:42 AM IST
എഡിസണ്‍: ന്യൂജേഴ്സിയില്‍ നവംബര്‍ 15നു (ഞായര്‍) നടക്കുന്ന സംഗീത സന്ധ്യ 'ഉണ്ണിമേനോന്‍ ലൈവ് കോണ്‍സേര്‍ട്ട്' എന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തി ആയതായി രാജു പള്ളത്ത് പറഞ്ഞു.
പരിപാടിയുടെ ജനപ്രീതി കാരണം, ടിക്കറ്റുകള്‍ വേഗത്തില്‍ ലഭിക്കുവാന്‍ സുലേഖ.കോം വഴി ഓണ്‍ലൈനായി വാങ്ങാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണി മേനോന്‍ ലൈവ് കോണ്‍സേര്‍ട്ട് എന്ന പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍മാര്‍ ഏഷ്യാനെറ്റ് യുഎസ്എ ചീഫ് എക്സിക്യൂട്ടീവ് ഡോ. കൃഷ്ണ കിഷോറും മധു കൊട്ടാരക്കരയുമാണ്.

വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് 732 429 9529

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്